ഏപ്രിൽ 19ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന 102 പാർലമെൻ്റ് മണ്ഡലങ്ങളിലേക്കുള്ള പ്രചാരണം ബുധനാഴ്ച അവസാനിച്ചു.
ആദ്യഘട്ടത്തിൽ അരുണാചൽ പ്രദേശ് (2), അസം (5), ബിഹാർ (4), ഛത്തീസ്ഗഡ് (1), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), മണിപ്പൂർ (2), മേഘാലയ (2), മിസോറാം (1), നാഗാലാൻഡ് (1), രാജസ്ഥാൻ (12), സിക്കിം (1), തമിഴ്നാട് (39), ത്രിപുര (1), ഉത്തർപ്രദേശ് (8), ഉത്തരാഖണ്ഡ് (5), പശ്ചിമ ബംഗാൾ (3) , ആൻഡമാൻ നിക്കോബാർ (1), ജമ്മു കശ്മീർ (1), ലക്ഷദ്വീപ് (1), പുതുച്ചേരി (1) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പ്രചാരണം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്കും മറ്റ് പ്രദേശങ്ങളിൽ വൈകുന്നേരം 6 മണിക്കും അവസാനിച്ചു.