ഇലക്ഷന്‍ കമ്മീഷന്‍ ഞായറാഴ്ച പുറത്തുവിട്ട ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങളുടെ രണ്ടാം പട്ടിക അനുസരിച്ച് തമിഴ്‌നാട്ടിലെ ഡി.എം.കെ. പാര്‍ടിയാണ് ലോട്ടറി രാജാവ് സാന്‍ഡിയാഗോ മാര്‍ട്ടിനില്‍ നിന്നും ഏറ്റവും അധികം സംഭാവന കൈപ്പറ്റിയിരിക്കുന്നത് എന്ന് തെളിയുന്നതായി റിപ്പോര്‍ട്ട്. മാര്‍ട്ടിന്‍ നല്‍കിയ 509 കോടി ഉള്‍പ്പെടെ 656.5 കോടി രൂപയാണ് ദ്രാവിഡ പാര്‍ടി കൈപ്പറ്റിയതായി പറയുന്നത്.
മാര്‍ട്ടിന്റെ കമ്പനിയായ ഫ്യൂച്ചര്‍ ഗെയിമിങ് വാങ്ങിയ ബോണ്ടുകളിലൂടെ ഡി.എം.കെ.ക്ക് 656.5 കോടി രൂപ ലഭിച്ചതായി ഇന്ന് പുറത്തുവിട്ട രണ്ടാം പട്ടികയിലുണ്ട്. സാൻ്റിയാഗോ മാർട്ടിൻ്റെ പേര് ആദ്യ പട്ടികയിലും പ്രത്യക്ഷപ്പെട്ടിരുന്നു.
ഭാരതീയ ജനതാ പാർട്ടി 6,986.5 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വഴി സമാഹരിച്ചതായും
കോൺഗ്രസിന് ഇലക്ടറൽ ബോണ്ടുകൾ വഴി മൊത്തം 1,334.35 കോടി രൂപ ലഭിച്ചതായും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് 1,397 കോടി രൂപ ലഭിച്ചതായും കണക്കുകൾ പറയുന്നു.