Categories
latest news

കേരളവും ഡല്‍ഹിയും തമിഴ്‌നാടും ‘ഭീകര’ സംസ്ഥാനങ്ങളോ…ഒരു കേന്ദ്രമന്ത്രിയുടെ വിവാദ പ്രസംഗം

ആഴ്ചകള്‍ക്കു മുമ്പ് ബംഗളൂരുവിലെ വൈറ്റ് ഫീല്‍ഡിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനം തമിഴ്‌നാട്ടുകാര്‍ വന്ന് നടത്തിയതാണെന്ന്
സൂചിപ്പിച്ച് ചൊവ്വാഴ്ച കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ നടത്തിയ പരാമർശത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ രൂക്ഷമായി പ്രതികരിച്ചതോടെ വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കയാണ്.

“ഒരാൾ തമിഴ്‌നാട്ടിൽ നിന്ന് വന്ന് ഒരു കഫേയിൽ ബോംബ് വച്ചു . ഡൽഹിയിൽ നിന്ന് മറ്റൊരാൾ വന്ന് വിധാൻ സൗധയിൽ പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നു. മറ്റൊരാൾ കേരളത്തിൽ നിന്ന് വന്ന് കോളേജ് വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് എറിയുന്നു.” — ഇതായിരുന്നു കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെയുടെ പ്രസംഗം. കേന്ദ്രമന്ത്രിയുടെ പരാമർശം സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട് .

thepoliticaleditor

നോമ്പ് നമസ്കാര സമയത്ത് ഹനുമാൻ ചാലിസ വായിച്ചതിന് കടയുടമയെ ആക്രമിച്ച സംഭവത്തിൽ കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ബി.ജെ.പി.യെ എതിര്‍ക്കുന്ന മൂന്ന് പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കര്‍ണാടകത്തില്‍ വന്ന് അക്രമം കാണിക്കുന്നതെന്ന് സമര്‍ഥിക്കുന്ന രീതിയിലാണ് ശോഭ ആരോപണം ഉന്നയിച്ചത്.
ബി.ജെ.പി.യെ എതിര്‍ക്കുന്ന മൂന്ന് പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കര്‍ണാടകത്തില്‍ വന്ന് അക്രമം കാണിക്കുന്നതെന്ന് സമര്‍ഥിക്കുന്ന രീതിയിലാണ് ശോഭ ആരോപണം ഉന്നയിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗലരു നോര്‍ത്തില്‍ ബിജെപി സ്ഥാനാര്‍ഥി കൂടിയാണ് ശോഭ. ഈ സാഹചര്യത്തില്‍ അവരുടെ പ്രകോപനപ്രസംഗത്തിന്റെ ഉന്നം വ്യാപകമായി വിമര്‍ശിക്കപ്പെട്ടു.

ബംഗളൂരുവിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ ബോംബ് സ്‌ഫോടനം നടക്കുകയും സംഭവത്തിൽ 10 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത് ആഴ്ചകൾക്ക് ശേഷമാണ് ശോഭ കരന്ദ്‌ലാജെയുടെ പരാമർശം. സ്‌ഫോടനത്തിൽ ഇസ്ലാമിക് സ്‌റ്റേറ്റിന് (ഐഎസ്) പങ്കുണ്ടെന്ന് കേസ് അന്വേഷണം ഏറ്റെടുത്ത എൻഐഎ സംശയിക്കുന്നുണ്ട്.

കേസില്‍ ഒരാളെയും പിടികൂടിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഏത് അര്‍ഥത്തിലാണ് തമിഴ്‌നാട്ടുകാരനാണ് സ്‌ഫോടനം നടത്തിയതെന്ന് ഒരു കേന്ദ്രമന്ത്രി ഉറപ്പിച്ചതെന്ന് ചോദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ബുധനാഴ്ച രംഗത്തു വന്നതോടെ ഈ സംഭവം വലിയ വിവാദത്തിന് തിരി കൊളുത്തി. ഇതോടെ ശോഭ കരന്ദ്‌ലാജെ താന്‍ പറഞ്ഞതില്‍ ഭാഗികമായി ക്ഷമ പറഞ്ഞ് തടിയൂരാനുള്ള ശ്രമവും നടത്തി.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick