എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ നില അതീവ ഗുരുതരം. ഇദ്ദേഹത്തിന് കരൾ രോഗബാധ ഉണ്ട്. മഅദനിയെ അസുഖാവസ്ഥ മൂര്‍ച്ഛിച്ചതിനാല്‍ നേരത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള മഅദനിക്ക് രാവിലെ രക്തസമ്മര്‍ദം കൂടുകയും ഓക്സിജന്റെ അളവ് താഴുകയുമായിരുന്നു. ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം വെന്റിലേറ്ററിലേക്ക് മാറ്റി. ഡയാലിസിസ് തുടരുന്നുണ്ട്.
കരള്‍ രോഗത്തിന്റെ ചികിത്സയ്ക്കായി മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ തുടരുകയാണ്. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലായ് 20 നാണ് കേരളത്തിലേക്ക് എത്തിയത്.