Categories
latest news

കെജ്‌രിവാളിന്റെ മുഖ്യമന്ത്രിസ്ഥാനത്തിന് വീണ്ടും ഭീഷണി

ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിൽ തുടരുന്നതിനിടെ, അദ്ദേഹത്തിനെതിരായ പുതിയ പൊതുതാൽപര്യ ഹർജി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തിന് ഭീഷണിയായി.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ റോസ് അവന്യൂ കോടതിയിൽ

കേജ്‌രിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന വെള്ളിയാഴ്ച ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി വ്യാഴാഴ്ച ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.. വിഷയത്തിൽ ജുഡീഷ്യൽ ഇടപെടലിന് സാധ്യതയില്ലെന്ന് പ്രസ്തുത പൊതുതാൽപര്യ ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

thepoliticaleditor

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തൽസ്ഥാനത്ത് നിന്ന് മാറ്റാൻ ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേനയോട് കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദുസേന സമർപ്പിച്ച ഹർജി. കേന്ദ്രസർക്കാർ ഡൽഹിയിൽ ലെഫ്ടനന്റ് ഗവർണർ ഭരണം ഏർപ്പെടുത്തണമെന്നും ഹർജിയിൽ പറയുന്നു.

അറസ്റ്റുണ്ടായാൽ മുഖ്യമന്ത്രിക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നോ പോലീസ് കസ്റ്റഡിയിൽ നിന്നോ സർക്കാരിനെ നയിക്കാൻ കഴിയുന്ന ഒരു സാഹചര്യം ഭരണഘടന വിഭാവനം ചെയ്യുന്നില്ലെന്ന് ഹിന്ദു സേന അധ്യക്ഷൻ വിഷ്ണു ഗുപ്ത സമർപ്പിച്ച പുതിയ പൊതുതാൽപര്യ ഹർജിയിൽ പറയുന്നു. മാർച്ച് 21 ന് കെജ്‌രിവാൾ അറസ്റ്റിലായതിന് ശേഷം ഡൽഹിയിലെ സർക്കാരിൻ്റെ പ്രവർത്തനം ഭരണഘടനയ്ക്ക് അനുസൃതമായി നടന്നിട്ടില്ലെന്ന് ഹർജിയിൽ വാദിച്ചു.

അതേസമയം, കസ്റ്റഡിയിൽ കഴിയുമ്പോഴും മുഖ്യമന്ത്രി തുടരുമെന്ന നിലപാടിൽ കെജ്‌രിവാളും എഎപി മന്ത്രിമാരും ഉറച്ചു നിൽക്കുകയാണ്. ഉത്തരവ് പോലും ജയിലിൽ കിടന്നു കൊണ്ട് കെജ്‌രിവാൾ പാസ്സാക്കിയത് ഇതിന്റെ ഭാഗമായിട്ടാണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick