2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഭാരതീയ ജനതാ പാർട്ടി ഇന്ന് പുറത്തിറക്കിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുൾപ്പെടെ 155 ഓളം പേരുടെ പേരുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ടെന്ന് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
പ്രധാനമന്ത്രി മോദി വാരണാസി, അമിത് ഷാ ഗാന്ധിനഗർ , രാജ്‌നാഥ് സിംഗ് ലഖ്‌നൗ, സ്മൃതി ഇറാനി അമേഠി, ധർമേന്ദ്ര പ്രധാൻ ഒഡീഷയിലെ സംബൽപൂർ , ജ്യോതിരാദിത്യ സിന്ധ്യ ഗ്വാളിയോറിലേക്കോ ഗുണ-ശിവപുരിയിലേക്കോ, ശിവരാജ് സിംഗ് ചൗഹാൻ ഭോപ്പാലിലേക്കോ വിദിഷയിലേക്കോ- ഇങ്ങനെയാണ് തീരുമാനം.
ഇവരെക്കൂടാതെ ഭോജ്പുരി ഗായകൻ ഭൂപേന്ദ്ര യാദവിനെതിരെ ഭിവാനി ബല്ലഭ്ഗഡിൽ, സർബാനന്ദ സോനോവാൾ ദിബ്രുഗഡിൽ, രവീന്ദ്ര റെയ്ന രജൗരി-അനന്ത്നാഗിൽ, ഓം ബിർള കോട്ടയിൽ, മനോജ് തിവാരി വടക്ക്-കിഴക്കൻ ഡൽഹിയിൽ, പർവേഷ് വർമ പശ്ചിമ ഡൽഹിയിൽ, ശത്രുഘ്നൻ സിൻഹ അസൻസോൾ — പട്ടികയിൽ ഇങ്ങനെയാണ് സാദ്ധ്യതകൾ.
വ്യാഴാഴ്ച ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നു. ഇതിൽ 17 സംസ്ഥാനങ്ങളിലെ 155 ലോക്‌സഭാ സീറ്റുകളിൽ തീരുമാനമായി. രാത്രി 11 മുതൽ പുലർച്ചെ 3.15 വരെ ഏകദേശം 4 മണിക്കൂറോളം യോഗം നീണ്ടു . പ്രധാനമന്ത്രി മോദി, അമിത് ഷാ, രാജ്‌നാഥ് സിംഗ് എന്നിവരെ കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.