Categories
latest news

രാമേശ്വരം കഫേ : ബോംബ് സ്‌ഫോടനം സ്ഥിരീകരിച്ചു, ഐ.ഇ.ഡി. ഉപയോഗിച്ചതായി സൂചന

വെള്ളിയാഴ്ച ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ 9 പേർക്ക് പരിക്കേറ്റതായി കർണാടക ആഭ്യന്തര മന്ത്രി ഡോ ജി. പരമേശ്വര സ്ഥിരീകരിച്ചു.

വാതക ചോർച്ചയാണ് സ്‌ഫോടനത്തിന് കാരണമെന്ന് ആദ്യം സംശയിച്ചെങ്കിലും, സംഭവസ്ഥലത്ത് നിന്ന് ഒരു ബാഗ് കണ്ടെത്തിയതായി അഗ്നിശമനസേനാ വിഭാഗം പറഞ്ഞു. കഫേയിൽ ഒരാൾ ബാഗ് വെക്കുന്നത് കണ്ടതായി സിസിടിവി ദൃശ്യങ്ങൾ വെളിപ്പെടുത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നീട് പറഞ്ഞു.

thepoliticaleditor

“ഇത് ഉയർന്ന തീവ്രതയുള്ള സ്‌ഫോടനമല്ല. കുറഞ്ഞ തീവ്രതയുള്ള ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണത്തിൻ്റെ (ഐഇഡി) സൂചന ആണ് ലഭിക്കുന്നത് . ”– മുഖ്യമന്ത്രി മൈസൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരിക്കേറ്റ ഒമ്പത് പേരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും സിദ്ധരാമയ്യ പറഞ്ഞു .

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick