Categories
latest news

ഭാരത് രത്‌ന പുരസ്‌കാരം ഫലം കണ്ടു തുടങ്ങി! ഒരു പാര്‍ടി ഇന്ത്യാസഖ്യം വിട്ടു, ഗാന്ധികുടുംബത്തെ തെറി പറഞ്ഞ് മറ്റൊരാള്‍!

ചരണ്‍സിങിന് ഭാരത രത്‌ന പ്രഖ്യാപിച്ചതിന്റെ തൊട്ടു പിറകെ അതുവരെ ഇന്ത്യാ സഖ്യത്തിലായിരുന്ന, ചരണ്‍സിങിന്റെ ചെറുമകന്‍ നയിക്കുന്ന പാര്‍ടിയായ ആര്‍.എല്‍.പി. ബിജെപി മുന്നണിയിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കയാണ്.

Spread the love

അന്തരിച്ച പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന് കേന്ദ്രസർക്കാർ ഭാരതരത്‌ന പ്രഖ്യാപിച്ചതിന് പിന്നാലെ ഗാന്ധി കുടുംബത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് പാർട്ടിയുടെ പരാജയങ്ങൾക്ക് അദ്ദേഹത്തെ ബലിയാടാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് കോൺഗ്രസ് ആണെന്ന് അന്തരിച്ച പ്രധാനമന്ത്രി പിവി നരസിംഹ റാവുവിൻ്റെ ചെറുമകനും ബിജെപി നേതാവുമായ എൻവി സുഭാഷ്.

“പി.വി. നരസിംഹ റാവു കോൺഗ്രസ് പാർട്ടിക്കാരനാണെങ്കിലും പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് പുരസ്‌കാരം നൽകി. ഞാൻ യുപിഎ സർക്കാരിനെ, പ്രത്യേകിച്ച് ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തുന്നു. 2004 മുതൽ 2014 വരെ കേന്ദ്രത്തിൽ യുപിഎ സർക്കാർ അധികാരത്തിലിരുന്നപ്പോൾ ഭാരതരത്‌ന എന്നല്ല ഒരു അവാർഡും പോകട്ടെ തന്നില്ല എന്ന് മാത്രമല്ല, കോൺഗ്രസ് പാർട്ടിയുടെ പരാജയങ്ങൾക്ക് നരസിംഹ റാവുവിനെ ബലിയാടാക്കുന്നതിൽ ഗാന്ധി കുടുംബം വളരെ നിർണായക പങ്ക് വഹിച്ചു”.– സുഭാഷ് കുറ്റപ്പെടുത്തി.

thepoliticaleditor

“നരേന്ദ്ര മോദി ദേശീയ നേതാവായി മാറിയ ഈ നിർണായക ഘട്ടത്തിൽ മറ്റ് നേതാക്കളെ നിരന്തരം അംഗീകരിക്കുന്ന ലോകത്തിൻ്റെ മുഴുവൻ നേതാവെന്ന നിലയിലും ഇത് അഭിമാനകരമാണ്, ഇത് ഞങ്ങൾക്ക് ഒരു ബഹുമതിയാണ്. “–സുഭാഷ് പ്രതികരിച്ചു.

ഭാരതരത്‌ന പുരസ്‌കാരം ഇത്രയധികം പേര്‍ക്ക് പല തവണയായി പ്രഖ്യാപിക്കുന്നതിനു പിന്നില്‍ കോണ്‍ഗ്രസിനെ ഇടിച്ചു താഴ്ത്തിക്കാണിക്കലും ഇന്ത്യാസഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തലും ഒപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധ ഗ്രൂപ്പുകളുടെ വോട്ടുറപ്പിക്കലും ആണെന്ന ആരോപണത്തിന് സുഭാഷിന്റെ പ്രതികരണത്തോടെ മറുപടിയായിരിക്കയാണ്.

പുരസ്‌കാര വാര്‍ത്ത പുറത്തു വന്നയുടനെ ഒരുക്കിവെച്ച പോലെയുള്ള പ്രതികരണമാണ് സുഭാഷില്‍ നിന്നും ഉണ്ടായത്.
ചരണ്‍സിങിന് ഭാരത രത്‌ന പ്രഖ്യാപിച്ചതിന്റെ തൊട്ടു പിറകെ അതുവരെ ഇന്ത്യാ സഖ്യത്തിലായിരുന്ന, ചരണ്‍സിങിന്റെ ചെറുമകന്‍ നയിക്കുന്ന പാര്‍ടിയായ ആര്‍.എല്‍.പി. ബിജെപി മുന്നണിയിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കയാണ്.

“വിശിഷ്‌ട പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായ നരസിംഹ റാവു ഗാരു വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാർലമെൻ്റ്, നിയമസഭാംഗം എന്നീ നിലകളിൽ വർഷങ്ങളോളം അദ്ദേഹം ചെയ്ത പ്രവർത്തനങ്ങളും അദ്ദേഹം ഒരുപോലെ സ്മരിക്കപ്പെടുന്നു. അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യയെ സാമ്പത്തികമായി മുന്നേറുന്നതിനും രാജ്യത്തിൻ്റെ അഭിവൃദ്ധിക്കും വളർച്ചയ്ക്കും ശക്തമായ അടിത്തറയിടുന്നതിനും നിർണായക പങ്കുവഹിച്ചു.നരസിംഹ റാവു ഗാരുവിൻ്റെ പ്രധാനമന്ത്രിപദത്തിൽ ഇന്ത്യയെ ആഗോള വിപണിയിലേക്ക് തുറന്ന് സാമ്പത്തിക വികസനത്തിൻ്റെ ഒരു പുതിയ യുഗം വളർത്തിയ സുപ്രധാന നടപടികളാൽ അടയാളപ്പെടുത്തി. ഇന്ത്യയുടെ വിദേശനയം, ഭാഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ അദ്ദേഹത്തിൻ്റെ സംഭാവനകൾ അനുപമമാണ്.

നിർണായകമായ പരിവർത്തനങ്ങളിലൂടെ ഇന്ത്യയെ നയിക്കുക മാത്രമല്ല, അതിൻ്റെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകത്തെ സമ്പന്നമാക്കുകയും ചെയ്ത ഒരു നേതാവെന്ന നിലയിൽ അദ്ദേഹത്തിൻ്റെ ബഹുമുഖ പാരമ്പര്യത്തിന് ഞാൻ അടിവരയിടുന്നു” — നരേന്ദ്രമോദി ഈവിധം പുകഴ്ത്തിയാണ് പുരസ്‌കാര വാര്‍ത്ത പുറത്തുവിട്ടതിനൊപ്പം നരസിംഹറാവുവിനെക്കുറിച്ച് എക്‌സ്-ല്‍ എഴുതിയത്. ഇതു വരെയില്ലാത്ത ഈ പുകഴ്ത്തലിന്റെ രാഷ്ട്രീയ അര്‍ഥങ്ങള്‍ വലുതാണ്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick