Categories
latest news

കോണ്‍ഗ്രസിനെക്കൊണ്ട് കൂറ്റന്‍ ആദായ നികുതി ബലം പ്രയോഗിച്ച് ഈടാക്കി …ബിജെപി അടച്ചിട്ടുണ്ടോ?

കോണ്‍ഗ്രസ്സ് പാര്‍ടിയുടെയും പോഷക സംഘടനകളുടെയും വരുമാനത്തില്‍ നിന്നും മൊത്തം 65 കോടി രൂപ ആദായവകുപ്പ് ഈടാക്കി. യൂത്ത് കോണ്‍ഗ്രസ്, എന്‍.എസ്.യു. എന്നിവയില്‍ നിന്നും അഞ്ച് കോടിയും കോണ്‍ഗ്രസില്‍ നിന്ന് 60.25 കോടിയുമാണ് ഈടാക്കിയത്. 210 കോടി രൂപ ആദായനികുതി അടയ്ക്കണമെന്നാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ നിന്നാണ് 65 കോടി രൂപ നിര്‍ബന്ധപൂര്‍വ്വം അക്കൗണ്ടില്‍ നിന്നും കിഴിച്ച് ഈടാക്കിയത്.

ഇതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി. അജയ്മാക്കന്‍ രംഗത്തു വന്നു. ബിജെപി ആദായനികുതി അടച്ചിട്ടുണ്ടോ എന്ന് മാക്കന്‍ ചോദിച്ചു. തന്റെ പാര്‍ടി ക്രൗഡ് ഫണ്ടിങ് വഴിയാണ് ധനസ്വരൂപണം നടത്തിയതെന്നും അതിന് നികുതി അടപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും മാക്കന്‍ സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

thepoliticaleditor

“ഇന്നലെ, ആദായനികുതി വകുപ്പ് ബാങ്കുകളോട് കോൺഗ്രസ് അക്കൗണ്ടുകളിൽ നിന്ന് 65 കോടി രൂപ സർക്കാരിലേക്ക് മാറ്റാൻ നിർബന്ധിച്ചു — IYC, NSUI എന്നിവയിൽ നിന്ന് 5 കോടി രൂപയും INC-യിൽ നിന്ന് 60.25 കോടി രൂപയും. ബിജെപിയുടെ (കോൺഗ്രസ് വിരുദ്ധ) നീക്കത്തിന് സർക്കാർ കൂട്ട് നിന്നു.”– മാക്കൻ പറഞ്ഞു. ക്രൗഡ് ഫണ്ടിംഗിലൂടെയും മെമ്പർഷിപ്പ് ഡ്രൈവ് വഴിയുമാണ് കോൺഗ്രസ് പണം സ്വരൂപിച്ചതെന്ന് അജയ് മാക്കൻ പറഞ്ഞു.

“ഈ സാഹചര്യം ജനാധിപത്യത്തിൻ്റെ അവസ്ഥയെക്കുറിച്ച് നിർണായകമായ ഒരു ചോദ്യം ഉയർത്തുന്നു. ജ ദേശീയ രാഷ്ട്രീയ പാർട്ടികൾ ആദായനികുതി അടയ്ക്കുന്നത് സാധാരണമാണോ? അല്ല. ബിജെപി ആദായനികുതി അടയ്ക്കുന്നുണ്ടോ? ഇല്ല.”– അജയ് മാക്കൻ എഴുതി. ആദായനികുതി വകുപ്പ് 210 കോടി രൂപ ആവശ്യപ്പെട്ടതിനെ അജയ് മാക്കൻ ചോദ്യം ചെയ്തു . ഇത് ഇന്ത്യയുടെ ബഹു കക്ഷി സംവിധാനത്തിന് ഭീഷണിയായ ജനാധിപത്യവിരുദ്ധ നടപടിയാണെന്ന്അദ്ദേഹം തൻ്റെ പോസ്റ്റിൽ പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick