Categories
national

ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ അയോധ്യയില്‍

​രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസിന്റെ ദേ​ശീ​യ​ ​നേ​തൃ​ത്വം​ എടുത്ത നിലപാടിൽ വെള്ളം ചേർത്ത് ഉത്തരേന്ത്യൻ സംസ്ഥാന നേതാക്കൾ. ​

ജ​നു​വ​രി​ 22-​നു​ള്ള​ ​പ്രാ​ണ​പ്ര​തി​ഷ്‌​ഠാ​ ​ച​ട​ങ്ങി​നു​ള്ള​ ​ക്ഷ​ണം ദേശീയ നേതൃത്വം ​ ​നി​ര​സി​ച്ച​ത് ​പൊതു മണ്ഡലത്തിൽ ചർച്ചയായിരിക്കെ വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ അയോദ്ധ്യയിൽ നേരത്തേ എത്തി .

thepoliticaleditor

ഉ​ത്ത​ർ​പ്ര​ദേ​ശ് ​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​അ​ജ​യ് ​റാ​യ്,​ ​യു.​പി​ ​എം.​എ​ൽ.​എ​ ​അ​ഖി​ലേ​ഷ് ​പ്ര​താ​പ് ​സിം​ഗ്,​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​വി​നാ​ഷ് ​പാ​ണ്ഡെ,​ ​ഹ​രി​യാ​ന​യി​ലെ​ ​നേ​താ​വും​ ​എം​പി​യു​മാ​യ​ ​ദീ​പേ​ന്ദ​ർ​ ​ഹൂ​ഡ​ ​എ​ന്നി​വ​ർ​ ​അ​യോ​ദ്ധ്യ​യി​ലെ​ ​സ​ര​യൂ​ ​ന​ദി​യി​ൽ​ ​പു​ണ്യ​സ്നാ​നം​ ​ന​ട​ത്തി.​ ​ഭ​ഗ​വാ​ൻ​ ​രാ​മ​ൻ​ ​എ​ല്ലാ​വ​രു​ടേ​തു​മാ​ണെ​ന്നും​ ​താ​ൻ​ ​മു​ൻ​പും​ ​അ​യോ​ദ്ധ്യ​യി​ൽ​ ​വ​ന്നി​ട്ടു​ണ്ടെ​ന്നും​ ​ഹൂ​ഡ​ ​പ​റ​ഞ്ഞു.​ ​മ​ക​ര​സ​ക്രാ​ന്തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​ശ്രീ​രാ​മ​ന്റെ​ ​അ​നു​ഗ്ര​ഹം​ ​തേ​ടി​ ​വ​ന്ന​താ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​സു​പ്രി​യ​ ​ശ്രീ​നേ​തും​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം​ ​അ​യോ​ദ്ധ്യ​ ​സ​ന്ദ​ർ​ശി​ച്ചു.​ .​ ​മ​ത​ത്തി​ന്റെ​ ​പേ​രി​ൽ​ ​വൃ​ത്തി​കെ​ട്ട​ ​രാ​ഷ്ട്രീ​യ​മാ​ണ് ​ബി.​ജെ.​പി​ ​ന​ട​ത്തു​ന്ന​തെ​ന്നും​ ​സു​പ്രി​യ​ ​പ​റ​ഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick