Categories
latest news

80 വയസ്സായതിനാല്‍ ഇനി ഞങ്ങളില്ലാതെ പാര്‍ടി മുന്നോട്ടു പോകണം, ഞങ്ങള്‍ വിരമിക്കുകയാണ്-ഒരു മുന്‍മുഖ്യമന്ത്രിയുടെ വാക്കുകള്‍

പ്രായമായതിനാൽ താൻ ഉടൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് മിസോറാം മുൻ മുഖ്യമന്ത്രി സോറംതംഗ .
പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം, താനും സീനിയർ വൈസ് പ്രസിഡന്റ് തവൻലൂയയും രാജിവയ്ക്കാൻ തീരുമാനിച്ചതായും തങ്ങളില്ലാതെ പാർട്ടി മുന്നോട്ടു പോകാൻ എല്ലാ പ്രേരണയും നൽകിയതായും സോറംതംഗ പറഞ്ഞു.

സോറംതംഗ

“ഞങ്ങൾക്കു രണ്ടുപേർക്കും 80 വയസ്സായതിനാൽ ഞങ്ങളുടെ സാന്നിധ്യം കൂടാതെ പാർട്ടി തുടരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു . ഞങ്ങളുടെ വിരമിക്കൽ സംബന്ധിച്ച് പാർട്ടി നേതാക്കളെയും അറിയിച്ചിട്ടുണ്ട്”– ഐസ്വാളിലെ പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം എംഎൻഎഫ് പ്രവർത്തകരോട് പറഞ്ഞു. പുതിയ ക്രമീകരണം പാർട്ടി നേതാക്കൾ ഉടൻ പ്രഖ്യാപിക്കുമെന്നും സോറംതംഗ പറഞ്ഞു.

thepoliticaleditor

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിനെത്തുടർന്ന് ഡിസംബർ 5 ന് സോറാംതംഗ എംഎൻഎഫ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ രാജി പാർട്ടി നേതൃത്വം തള്ളി.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick