Categories
latest news

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിലില്‍?

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 16 മുതലായിരിക്കാനിടയുണ്ടെന്ന് സൂചിപ്പിച്ച് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി അയച്ച കത്ത് പുറത്ത്. സംസ്ഥാനങ്ങളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.

ഡെല്‍ഹിയിലെ തിരഞ്ഞെടുപ്പു തീയത് ഏപ്രില്‍ 16 മുതല്‍ ആയിരിക്കുമെന്നു തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചിരിക്കുന്നതായും അതിനാല്‍ അതിനനുസരിച്ചുള്ള ഒരുക്കങ്ങള്‍ തുടങ്ങണമെന്നുമാണ് നിര്‍ദ്ദേശം. കഴിഞ്ഞ തവണ മെയ് 12-ന് ആയിരുന്നു ഡെല്‍ഹിയിലെ വോട്ടെടുപ്പ്.

thepoliticaleditor


നടക്കാനിരിക്കുന്ന പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനു ശേഷം ഫെബ്രുവരി തീരും മുമ്പു തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ സാധ്യതയുണ്ട്. മാര്‍ച്ചിലേക്ക് നീട്ടാന്‍ സാധ്യത ഇല്ലെന്നാണ് ഊഹങ്ങള്‍ പ്രചരിക്കപ്പെട്ടിട്ടുള്ളത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick