Categories
latest news

മല്ലികാർജുൻ ഖാർഗെ ഇന്ത്യ മുന്നണി അദ്ധ്യക്ഷൻ, നിതീഷ് കറുത്ത കുതിരയാകുമോ

പ്രതിപക്ഷ മുന്നണിയായ ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെവലപ്പ്‌മെന്റ് ഇൻക്ളൂസീവ് അലയൻസ്)-യുടെ ചെയർമാനായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ തിരഞ്ഞെടുത്തു. ഇന്നുചേർന്ന പ്രതിപക്ഷ കക്ഷികളുടെ ഓൺലൈൻ യോഗത്തിലാണ് ഖാർഗെയെ തിരഞ്ഞെടുത്തത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കൺവീനർ സ്ഥാനത്തേയ്ക്ക് പരിഗണിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചു. കോൺഗ്രസ്സിൽ നിന്നുള്ളയാൾ തന്നെ പദവി ഏറ്റെടുക്കണമെന്നായിരുന്നു നിതീഷിന്റെ നിർദ്ദേശം.

തൃണമൂൽ നേതാവും പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി യോഗത്തിൽ പങ്കെടുത്തില്ല. യോഗത്തിൽ നിതീഷിനെ കൺവീനറായി തിരഞ്ഞെടുക്കാൻ സാദ്ധ്യതയുണ്ടായിരുന്നതിനാലാണ് മമത വിട്ടു നിന്നതെന്ന ശ്രുതിയുമുണ്ട്. ഡൽഹി യോഗത്തിൽ മമത ദളിത് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന നിർദ്ദേശം മുന്നോട്ടുവച്ചതിൽ നിതീഷിന് അമർഷമുണ്ടായിരുന്നു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick