Categories
latest news

അസമിലെ മലയോര സ്വയംഭരണ കൗൺസിൽ തിരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരി

അസമിലെ നോർത്ത് കച്ചാർ ഹിൽസ് സ്വയംഭരണ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരി. അവർ അധികാരം നിലനിർത്തി. 28ൽ 25 സീറ്റും നേടി. ബാക്കിയുള്ള മൂന്ന് സീറ്റുകൾ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക്. കൗൺസിലിൽ 30 അംഗങ്ങളുണ്ട് . അവരിൽ 28 പേർ തിരഞ്ഞെടുക്കപ്പെടുന്നവരും രണ്ട് പേർ നാമനിർദ്ദേശം ചെയ്യപ്പെടുന്നവരുമാണ്.

കോൺഗ്രസ് പൂർണമായും പരാജയപ്പെട്ടു. 2019-ൽ പാർട്ടി രണ്ട് സീറ്റുകൾ നേടിയിരുന്നു. 24 സീറ്റില്‍ പാര്‍ടി ഇത്തവണ മല്‍സരിച്ചെങ്കിലും ഒന്നില്‍ പോലും ജയിച്ചില്ല. സംസ്ഥാനത്ത് ചുവടുറപ്പിക്കാന്‍ ശ്രമിച്ച് മല്‍സരത്തിലേക്കു വന്ന ആം ആദ്മി പാര്‍ടിയും തൃണമൂല്‍ കോണ്‍ഗ്രസും രക്ഷപ്പെട്ടില്ല.

thepoliticaleditor

മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ ഇരട്ട എൻജിൻ സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ അംഗീകാരമാണ് ഈ വിജയത്തിലൂടെ ലഭിച്ചതെന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick