Categories
kerala

തളിപ്പറമ്പിലെ അന്താരാഷ്ട്ര ചലച്ചിത്രമേള രജിസ്‌ട്രേഷന്‍ നാളെ തുടങ്ങും, മലബാറിലേക്ക് ലോകസിനിമയുടെ ദൃശ്യവിരുന്ന്

പ്രശസ്തങ്ങളായ 35 സിനിമകള്‍ തളിപ്പറമ്പിലേക്ക് എത്തുകയാണ്

Spread the love

ഉത്തര മലബാറിന്റെ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവമായി മാറിക്കഴിഞ്ഞ ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് ചലച്ചിത്ര അക്കാദമി ഡലിഗേറ്റ് രജിസ്‌ട്രേഷന്‍ നാളെ(ജനുവരി 11-ന്)ആരംഭിക്കും. ജനുവരി 21 മുതല്‍ 23 വരെയാണ് ചലച്ചിത്രമേള.

തിരുവനന്തപുരത്തെ ചലച്ചിത്രോല്‍സവത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത വടക്കെ മലബാറിലെ സിനിമാപ്രേമികള്‍ക്ക് അവിടെ പ്രദര്‍ശിപ്പിച്ച മികച്ച സിനിമകളെല്ലാം ഒറ്റയടിക്ക് കാണാനുള്ള അപൂര്‍വ്വമായ അവസരമാണ് ഹാപ്പിനെസ്സ് ഫെസ്റ്റിവല്‍ ചലച്ചിത്രമേള ഒരുക്കുന്നത്.

തളിപ്പറമ്പിലെ പ്രമുഖ സിനിമാതിയേറ്ററുകളായ ക്ലാസിക്, ക്രൗണ്‍, ആലിങ്കീല്‍ പാരഡൈസ് എന്നീ തിയേറ്ററുകളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. തിരുവനന്തപുരത്തെ അന്തര്‍ദ്ദേശീയ ഫെസ്റ്റിവലില്‍ വന്‍ സ്വീകാര്യത നേടിയ പ്രശസ്തങ്ങളായ 35 സിനിമകള്‍ തളിപ്പറമ്പിലേക്ക് എത്തുകയാണ്.

thepoliticaleditor

മേളയില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈനില്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താന്‍ ജനുവരി 11-ന് രാവിലെ 11 മണി മുതല്‍ അവസരമുണ്ട്. ജി.എസ്.ടി. ഉള്‍പ്പെടെ 354 രൂപയാണ് ഫീസ്. വിദ്യാര്‍ഥികള്‍ക്കാവട്ടെ 177 രൂപ മതിയാകും.

നേരിട്ട് ഓഫ്‌ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ തളിപ്പറമ്പ് ക്ലാസിക് തിയേറ്ററിനു മുന്‍വശത്തുള്ള സംഘാടകസമിതി ഓഫീസില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ലോക സിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ എന്നീ വിഭാഗങ്ങളില്‍ 35ന സിനിമകള്‍ ചലച്ചിത്രോല്‍സവത്തിലുണ്ടാകുമെന്ന് ചലച്ചിത്ര അക്കാദമി അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം മേളയില്‍ പ്രക്ഷകരുടെ പ്രീതി നേടിയ ഗുഡ്‌ബൈ ജൂലിയ, എന്‍ഡ്‌ലെസ് ബോര്‍ഡേര്‍സ്, സണ്‍ഡേ, ദ ഓള്‍ഡ് ഓക്ക്, ഫാളന്‍ ലീവ്‌സ്, ടെറസ്റ്റിയല്‍ വേഴ്‌സസ്, മി ക്യാപ്റ്റന്‍, ദി മങ്ക് ആന്റ് ദി ഗണ്‍, ഖേര്‍വാള്‍, ഓള്‍ ദ സയലന്‍സ്, ഹെസിറ്റേഷന്‍ വൂണ്ട്, ദി പ്രോമിസ്ഡ് ലാന്‍ഡ്, പ്രിസണ്‍ ഇന്‍ ദി ആന്‍ഡസ്, മലയാളം സിനിമകളായ തടവ്, ആപ്പിള്‍ച്ചെടികള്‍, നീലമുടി, ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്, ഷെഹരസാദെ, ദായം, വലാസൈ പറവകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളാണ്.


മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, പ്രദര്‍ശനങ്ങള്‍, ടൂര്‍ ഇന്‍ ടാക്കീസ് പര്യടനം, കലാപരിപാടികള്‍ എന്നിവയുമുണ്ടാകും. ഒപ്പം എം.ടി-മധു ഫോട്ടോ പ്രദര്‍ശനവും ഒരുക്കും. ഫോട്ടോ പ്രദര്‍ശനം 21-ന് രാവിലെ മുതല്‍ തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറിലാണ് നടത്തുക.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick