Categories
kerala

ശോഭനയെ ബിജെപിയുടെ അറയിലാക്കാന്‍ ഉദ്ദേശിക്കുന്നില്ല – എം വി ഗോവിന്ദന്‍

സിനിമാതാരവും നർത്തകിയുമായ ശോഭനയെ ബിജെപിയുടെ അറയില്‍ ആക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തൃശൂര്‍ ബിജെപിക്ക് തൊടാനാവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സംസ്ഥാനത്ത് ഒരു സീറ്റിലും ബിജെപിക്ക് ജയിക്കാനാവില്ല– എം വി ഗോവിന്ദന്‍ പറഞ്ഞു.

കളവ് പറയുക എന്നതാണ് നരേന്ദ്രമോദിയുടെ മുഖമുദ്രയെന്ന് ഗോവിന്ദൻ പറഞ്ഞു. “കള്ളക്കടത്ത് പിടിക്കേണ്ടത് പ്രധാന മന്ത്രിയുടെ ഓഫീസാണ്. എന്നിട് എന്താണ് കള്ളക്കടത്ത് പിടിക്കാത്തത്. പ്രതികളെ സംരക്ഷിക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തിയത് കേന്ദ്ര ഏജന്‍സികളാണ്.”– ഗോവിന്ദന്‍ പറഞ്ഞു.

thepoliticaleditor

അമിത് ഷാ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പദയാത്ര നടത്തിയിട്ട് എന്ത് സംഭവിച്ചുവെന്ന് അറിയാമല്ലോ എന്നും തൃശ്ശൂരിന്റെ കാര്യവും അങ്ങനെ തന്നെ ആയിരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick