Categories
latest news

അയോധ്യയില്‍ വിഗ്രഹപ്രതിഷ്ഠയ്ക്ക് പോകില്ല…ഇടഞ്ഞ് പുരി ശങ്കരാചാര്യര്‍

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ജനുവരി 22 ന് ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്നതിന് താൻ പോകില്ലെന്ന് രാജ്യത്തെ പ്രമുഖ ഹിന്ദു ദർശകരിൽ ഒരാളായ പുരിയിലെ ഗോവർദ്ധന പീഠത്തിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി പ്രഖ്യാപിച്ചു.

ബുധനാഴ്ച മധ്യപ്രദേശിലെ രത്‌ലാം നഗരത്തിൽ സനാതൻ ധർമ്മ സഭയുടെ ചടങ്ങിനോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് നിശ്ചലാനന്ദ സരസ്വതി ഇക്കാര്യം പറഞ്ഞത്. “ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന പരിപാടിക്കുള്ള ക്ഷണം ഞങ്ങളുടെ മഠത്തിന് ലഭിച്ചിട്ടുണ്ട്. എനിക്ക് അവിടെ വരണമെങ്കിൽ പരമാവധി ആൾക്കാരുമായി വരാം. 100 പേരുമായി അവിടെ പോകാൻ എന്നെ അനുവദിച്ചാലും ഞാൻ അന്ന് അവിടെ പോകില്ല. ക്ഷേത്രത്തിൽ രാംലാലയുടെ വിഗ്രഹം സ്ഥാപിക്കുന്നത് ശാസ്ത്രവിധി അനുസരിച്ചായിരിക്കണം. ഗോവർദ്ധൻ പീഠത്തിന്റെ(മഠത്തിന്റെ) അധികാരപരിധി പ്രയാഗ് വരെ വ്യാപിച്ചുകിടക്കുന്നു. എന്നാൽ ജനുവരി 22-ലെ ചടങ്ങിന് ഞങ്ങളുടെ ഉപദേശമോ മാർഗനിർദേശമോ തേടിയിട്ടില്ല”– അദ്ദേഹം കൂട്ടിച്ചേർത്തു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick