Categories
kerala

ഷൂസ് എറിഞ്ഞതിൽ കുറ്റ സമ്മതം നടത്തി കെഎസ്‌യു….പ്രതിഷേധക്കാരെ തടഞ്ഞത് വീണ്ടും ശരിവെച്ച് മുഖ്യമന്ത്രി

ഷൂസ് എറിഞ്ഞത് സമരമാർഗമല്ലെന്നും ഇത് തുടരില്ലെന്നും കുറ്റ സമ്മതം നടത്തി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പെരുമ്പാവൂരിൽ നവകേരള ബസിന് നേരെ ഷൂസ് എറിഞ്ഞത് വൈകാരിക പ്രതിഷേധമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പോകവെ ഓടക്കാലിയിൽ വച്ചാണ് ബസിന് നേർക്ക് കെഎസ്‌യു പ്രവർത്തകർ ഷൂസ് എറിഞ്ഞത്.

അതേസമയം ബസ്സിനെതിരെ പ്രതിഷേധിച്ച് കരിങ്കൊടി കാണിച്ചവരെയും ഷൂസ് എറിഞ്ഞവരെയും കയ്യേറ്റം ചെയ്ത ഡിവൈഎഫ്‌ഐ-ഇടത് പ്രവര്‍ത്തകരുടെ നടപടി ശരിയായതാണെന്ന് മുഖ്യമന്ത്രി ഇന്ന് രാവിലത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘ അവരെ അപകടത്തില്‍ നിന്നും രക്ഷിക്കാനാണ് ശ്രമിച്ചത്. അത് ചെയ്യേണ്ടതുണ്ട്. പ്രതിഷേധക്കാരെ തടയേണ്ടതുണ്ട്’-മുഖ്യമന്ത്രി പ്രതികരിച്ചു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick