Categories
latest news

മധ്യ പ്രദേശിലെയും ഛത്തിസ്ഗഡിലെയും തന്ത്രം രാജസ്ഥാനിലും നടപ്പാക്കി ബിജെപി

മധ്യ പ്രദേശിലെയും ഛത്തിസ്ഗഡിലെയും തന്ത്രം രാജസ്ഥാനിലും പയറ്റി നടപ്പാക്കി ബിജെപി. വസുന്ധര രാജയെയും മറ്റ് മുതിർന്ന നേതാക്കളെയും ഒഴിവാക്കി കന്നി എംഎൽഎ ഭജൻലാൽ ശർമ്മയെ മുഖ്യമന്ത്രിയായി പാർട്ടി നേതൃത്വം പ്രഖ്യാപിച്ചു. രണ്ട് ഉപ മുഖ്യമന്ത്രിമാർ ഉണ്ട്. ബ്രാഹ്മണ വിഭാഗത്തിലുള്ള ഭജൻലാൽ ശർമ്മ സംഗനേർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. ആദ്യമായാണ് ഭജൻലാൽ ശർമ്മ എംഎൽഎയാകുന്നത്. അജ്മീർ (നോർത്ത്) നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ വാസുദേവ് ​​ദേവ്നാനി നിയമസഭാ സ്പീക്കറാകും. 71,368 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവർ കോൺഗ്രസ് സ്ഥാനാർത്ഥി സീതാ റാം അഗർവാളിനെ പരാജയപ്പെടുത്തിയത്. 

കോൺഗ്രസ് സ്ഥാനാർത്ഥി പുഷ്‌പേന്ദ്ര ഭരദ്വാജിനെ 48,081 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഭജൻലാൽ ശർമ്മ ജയിച്ചത്.

thepoliticaleditor

മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, കേന്ദ്ര മന്ത്രിമാരായ അർജുൻ റാം മേഘ്‌വാൾ, ഗജേന്ദ്ര സിംഗ് ഷെഖാവത്, അശ്വിനി വൈഷ്ണവ് എന്നിവർ രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്ന് വാർത്ത പരന്നിരുന്നു. പാർലമെൻററി പാർട്ടി യോഗത്തിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ ഭജൻലാൽ ശർമയുടെ പേര് നിർദേശിക്കുകയും ബാക്കി അംഗങ്ങൾ ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു.

മൂന്ന് സംസ്ഥാന പ്രസിഡന്റുമാരുടെ കീഴിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ഭജൻലാൽ ശർമ്മ പ്രവർത്തിച്ചിട്ടുണ്ട്. ഭരത്പൂരിലെ ജില്ലാ മോർച്ചയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ദിയ കുമാരിയും പ്രേംചന്ദ് ബൈർവയുമാണ് ഉപമുഖ്യമന്ത്രിമാർ. ദിയാ കുമാരി രജപുത്ര വിഭാഗത്തിൽപ്പെട്ടയാളാണ്. പ്രേംചന്ദ് ബൈർവ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണ്.

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ, 199-ൽ 115 സീറ്റുകളും ബിജെപി നേടിയിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick