വടക്കൻ ഗാസയിൽ നിന്ന് ഒഴിയാൻ 11 ലക്ഷം പാലസ്തിനികളോട് ആവശ്യപ്പെട്ട ഇസ്രായേൽ ഉത്തരവ് ഹമാസ് വെള്ളിയാഴ്ച നിരസിച്ചു. വീടുകൾ ഉപേക്ഷിച്ച് ഗാസയുടെ തെക്കു ഭാഗത്തേക്കോ ഈജിപ്തിലേക്കോ പലായനം ചെയ്യാനുള്ള ആഹ്വാനനം നിരാകരിക്കുന്നുവെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.”ഞങ്ങൾ ഞങ്ങളുടെ ഭൂമിയിലും ഞങ്ങളുടെ വീടുകളിലും ഞങ്ങളുടെ നഗരങ്ങളിലും ഉറച്ചുനിൽക്കുന്നു. ഒരു സ്ഥാനചലനവും ഉണ്ടാകില്ല” പ്രസ്താവനയിൽ പറയുന്നു.
ഒറ്റയടിക്ക് 11 ലക്ഷം പേര്‍ പലായനം ചെയ്യണമെന്ന ഇസ്രായേലിന്റെ നിര്‍ദ്ദേശത്തിനെതിരെ ഐക്യരാഷ്ട്ര സഭ രംഗത്തു വന്നിട്ടുണ്ട്. അസാധ്യമായ കാര്യമാണിതെന്നാണ് യു.എന്‍.അഭിപ്രായപ്പെടുന്നത്.
ഹമാസ് തീവ്രവാദികൾ ഇസ്രായേലിൽ 1,200 ഓളം പേരെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ശനിയാഴ്ച മുതൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 1,530 ൽ അധികം ആളുകൾ കൊല്ലപ്പെട്ടുണ്ട്. ഗാസയിലേക്ക് കര യുദ്ധത്തിന് തയ്യാറെടുക്കുകയാണ് ഇസ്രായേൽ. അതിന്റെ ഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. ഗാസയ്ക്ക് സഹായം എത്തിക്കുന്നത് ഉറപ്പാക്കാൻ ഈജിപ്ത് പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി പറഞ്ഞു, എന്നാൽ ഫലസ്തീനികൾ അവരുടെ ഭൂമിയിൽ തന്നെ തുടരണമെന്ന് വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിൽ അദ്ദേഹം അഭ്യർത്ഥിച്ചു.
ഈജിപ്തിലെ റഫാ ക്രോസിംഗ് മാത്രമാണ് ഗാസയിൽ നിന്ന് ഇസ്രായേൽ നിയന്ത്രിക്കാത്ത ഏക റൂട്ട്