Categories
kerala

ക്രിസ്ത്യാനികള്‍ കൈവിട്ടതിന്റെ കൃത്യമായ സൂചനയായി പുതുപ്പള്ളിയിലെ ബിജെപിയുടെ ദയനീയ നില

ക്രിസ്ത്യന്‍ സമുദായത്തെ കൈയ്യിലെടുക്കാന്‍ കുറേക്കാലമായി കിണഞ്ഞു ശ്രമിച്ചിരുന്ന ബിജെപിക്ക് ഇനി ആ സ്വപ്‌നം കുഴിച്ചുമൂടാം- പുതുപ്പള്ളി നല്‍കിയ പാഠം അതാണ്. കേന്ദ്രസര്‍ക്കാരിന്റെ വകയായി സംസ്ഥാനത്ത് നടത്തുന്ന വികസനങ്ങള്‍ പറഞ്ഞ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അവര്‍ നടത്തിയ നീക്കവും പൂര്‍ണമായും പാളി. കെട്ടിവെച്ച കാശ് പോലും കിട്ടാത്ത പാര്‍ടിയായി ബിജെപി പുതുപ്പള്ളിയില്‍ ദയനീയാവസ്ഥയിലായി.

2016-ല്‍ 15,993 വോട്ടുകളും 2021-ല്‍ 11,694 വോട്ടുകളും നേടിയ ബിജെപിക്ക് ഇത്തവണ കിട്ടിയത് വെറും 6,558 വോട്ടുകള്‍ മാത്രം. 5000 വോട്ടുകള്‍ എവിടെ പോയെന്ന് അന്വേഷിക്കുമെന്നാണ് സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ പ്രതികരിച്ചിരിക്കുന്നത്.

thepoliticaleditor


ഉത്തരേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് മണിപ്പൂരിലും ക്രിസ്ത്യന്‍ സമുദായത്തിനു നേരെ നടക്കുന്ന നൂറുകണക്കിന് അക്രമസംഭവങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ബിജെപിക്ക് ഒഴിഞ്ഞു മാറാനാവില്ലെന്ന ബോധം കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍ വന്നു കഴിഞ്ഞതിന്റെയും ബിജെപിക്ക് മുഖം നഷ്ടപ്പെട്ടു കഴിഞ്ഞുവെന്നതിന്റെയും സൂചനയാണ് പുതുപ്പള്ളിയിലെ അവരുടെ ദയനീയ നില എന്ന് വിലയിരുത്തപ്പെടുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick