Categories
latest news

പ്രതിപക്ഷത്തെ പ്രഹരിച്ചും പരിഹസിച്ചും മോദിയുടെ മൗനഭഞ്ജനം, പഠിച്ച് തയ്യാറെടുത്തു വന്നുകൂടേ എന്ന് പ്രതിപക്ഷത്തോട്…

അവിശ്വാസപ്രമേയത്തിന് മുന്നില്‍ ഒടുവില്‍ നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി തന്റെ മൗനം ലംഘിച്ചു-പ്രതിപക്ഷത്തെ ആക്ഷേപിച്ചും പരിഹസിച്ചും ഭരണപക്ഷത്തിന് ആര്‍ത്തു ചിരിക്കാന്‍ വക നല്‍കിക്കൊണ്ടാണ് മോദി തന്റെ പ്രസംഗം തുടങ്ങിയത്.

ഒന്നര മണിക്കൂറിലേറെ മോദിയുടെ പ്രസംഗം കേട്ടിരുന്ന ശേഷം പ്രതിപക്ഷം ലോക്‌സഭയില്‍ നിന്നും ഇറങ്ങിപ്പോയി. മണിപ്പൂരിനെക്കുറിച്ച് അതുവരെ ഒരക്ഷരം മിണ്ടാതിരുന്ന മോദി പിന്നീട് മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചു. മണിപ്പൂരിനെക്കുറിച്ച് സംവാദം നടത്താന്‍ പ്രതിപക്ഷം തയ്യാറല്ലെന്ന് മോദി തുടര്‍ന്ന് വിമര്‍ശിച്ചു. മണിപ്പൂര്‍ വരുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിയോടിയെന്ന് മോദി പരിഹസിക്കുകയും ചെയ്തു.

thepoliticaleditor

മണിപ്പൂരിനൊപ്പമാണ് നമ്മളെല്ലാവരും എന്ന് മോദി പ്രഖ്യാപിച്ചു. അവിടെ സമാധാനം കൈവരും എന്ന് മോദി പറഞ്ഞു. ഇന്ത്യ മണിപ്പൂരിലെ സ്ത്രീകള്‍ക്കും പെണ്‍മക്കള്‍ക്കും ഒപ്പമാണ്. കേന്ദ്രവും സംസ്ഥാനവും ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്.-മോദി പറഞ്ഞു.

അഴിമതിപ്പാര്‍ട്ടികള്‍ ഒരുമിച്ച് ചേര്‍ന്നിരിക്കുന്നു എന്നും പ്രതിപക്ഷത്തിന്റെതാണ് തന്റെതല്ല ഇപ്പോഴത്തെ പരീക്ഷണം എന്നും മോദി പറഞ്ഞു. അടുത്തവര്‍ഷവും ബിജെപിക്ക് വിജയമുണ്ടാകും. അധീര്‍ ബാബുവിനോട്( ലോക്‌സഭാ പ്രതിപക്ഷ നേതാവ്) സഹതപിക്കുന്നു. വോട്ടര്‍മാരെ പ്രതിപക്ഷം വഞ്ചിച്ചു. പ്രതിപക്ഷം പാര്‍ടികള്‍ക്കാണ് രാജ്യത്തിനല്ല പ്രാധാന്യം കൊടുക്കുന്നത്. ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമാണ്.-മോദി പറഞ്ഞു. പഠിച്ച് തയ്യാറെടുത്തു വന്നുകൂടേ എന്ന് പ്രതിപക്ഷത്തെ മോദി പരിഹസിച്ചു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ചും മറ്റും പറഞ്ഞ് പ്രസംഗത്തില്‍ ദേശാഭിമാനം വിതറാനും മോദി ശ്രമിച്ചു. സ്‌നേഹത്തിന്റെ കട എന്ന കോണ്‍ഗ്രസ് മുദ്രാവാക്യത്തെയും മോദി പരിഹസിച്ചു. അത് സ്‌നേഹത്തിന്റെ കടയല്ല, കൊള്ളയടിക്കലിന്റെ കടയാണ്(ലൂട്ട് കാ ദൂക്കാന്‍)- മോദി പരിഹസിച്ചു.

രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ രാഹുല്‍ വിമര്‍ശനം. കോണ്‍ഗ്രസിന്റെ കട പൂട്ടുമെന്ന് മോദി പറഞ്ഞു. സ്‌നേഹത്തിന്റെ കട എന്ന പ്രയോഗം രാഹുലിന്റെത് ആയിരുന്നു. ബിജെപി അംഗങ്ങളെക്കൊണ്ട് കുറേ മുദ്രാവാക്യം വിളിപ്പിക്കുകയും ചെയ്തു പ്രധാനമന്ത്രി. തുടര്‍ന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ നിന്നും വാക്കൗട്ട് നടത്തി.

മോദി സ്വന്തം ഭരണ നേട്ടങ്ങള്‍ അവകാശപ്പെടുന്നതിനിടെ പ്രതിപക്ഷം മണിപ്പൂര്‍, മണിപ്പൂര്‍ എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

കോണ്‍ഗ്രസിനെ മോദി രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു. കോണ്‍ഗ്രസിന് വിഷന്‍ ഇല്ല. കോണ്‍ഗ്രസിനെക്കുറിച്ച് ജനത്തിന് ആഴത്തിലുള്ള വിശ്വാസമില്ല. കോണ്‍ഗ്രസിനെ മോദി രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തു. കോണ്‍ഗ്രസിന് വിഷന്‍ ഇല്ല. കോണ്‍ഗ്രസിനെക്കുറിച്ച് ജനത്തിന് ആഴത്തിലുള്ള വിശ്വാസമില്ല. കോണ്‍ഗ്രസ് കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരോട് പോരാടുമ്പോള്‍ ബംഗാളില്‍ ഒന്നിച്ചു ചേര്‍ന്നിരിക്കുന്നു. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് 400-ല്‍ നിന്നും 40 ആയി കുറഞ്ഞു. കോണ്‍ഗ്രസിനെ 2014 മുതല്‍ രാജ്യം തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ് രൂപീകരിച്ചത് ബ്രീട്ടീഷ്‌കാരനാണ്. പാവപ്പെട്ടവന്‍ മകന്‍ പ്രധാനമന്ത്രിയായതില്‍ കോണ്‍ഗ്രസിന് അസംതൃപ്തിയാണ്. രാജ്യത്തിനായി സേവനം ചെയ്യുന്ന ഒരു സാധാരണ മനുഷ്യനാണ് ഞാന്‍.-മോദി പറഞ്ഞു.

ഇത് പ്രതിപക്ഷത്തിന്റെ പരീക്ഷണമാണ്, സര്‍ക്കാരിനല്ല. പ്രതിപക്ഷത്തിന് അധികാരത്തിന്റെ ആര്‍ത്തിയാണ്. രാജ്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാനുള്ള നീക്കമാണ് അവിശ്വാസപ്രമേയം. ഇന്ത്യ അഴിമതിരഹിത ഭരണത്തിലെത്തി. നല്ല കാര്യങ്ങള്‍ രാജ്യത്ത് സംഭവിക്കുന്നത് പ്രതിപക്ഷത്തിന് സഹിക്കാനാവില്ല. സ്വച്ഛ് ഭാരത് അഭിയാന്‍ മൂന്ന് ലക്ഷം പേര്‍ക്ക് ജീവന്‍ നല്‍കി. ജല ജീവന്‍ മിഷന്‍ നാല് ലക്ഷം പേര്‍ക്ക് ജീവിതം നല്‍കി. പ്രതിപക്ഷം എന്തെല്ലാം വിമര്‍ശിച്ചോ അതെല്ലാം ഐശ്വര്യത്തിലേക്കാണ്-എച്ച്.എ.എല്‍. നശിക്കുന്നു എന്ന് വിമര്‍ശിച്ചു, ആ സ്ഥാപനം ഐശ്വര്യത്തിലേക്കു പോയി. സാമ്പത്തീകാവസ്ഥയെ വിമര്‍ശിച്ചു, അത് ഐശ്വര്യത്തിലേക്കു പോയിക്കൊണ്ടിരിക്കുന്നു. ജനാധിപത്യം മരിക്കുന്നു എന്ന് വിമര്‍ശിച്ചു, ജനാധിപത്യം ഐശ്വര്യത്തിലേക്ക് നീങ്ങുന്നു.-മോദി പറഞ്ഞു.

നിരാശയല്ലാതെ പ്രതിപക്ഷം രാജ്യത്തിന് ഒന്നും നൽകിയില്ല. വാജ്‌‍‌പേയി സർക്കാരിനെ അവിശ്വാസം വഴി വീഴ്‍ത്തി. എന്നാൽ, പരാജയം ഉറപ്പിച്ചിട്ടും ഈ സർക്കാരിനെതിരെ രണ്ടാം അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. കോൺഗ്രസിന്റെ സഭാനേതാവിനു സംസാരിക്കാൻ പോലും സമയം ലഭിച്ചില്ല. പ്രതിപക്ഷത്തെ വലിയ പാർട്ടിയുടെ നേതാവിന്റെ പേര് സംസാരിക്കുന്നവരുടെ പട്ടികയിലില്ല. കൊൽക്കത്തയിൽനിന്നു ഫോൺ വന്നതിനാലാണോ അദ്ദേഹത്തെ ഒഴിവാക്കിയത്?

അമിത് ഷാ പറഞ്ഞപ്പോഴാണ് അധിർ രഞ്ജൻ ചൗധരിക്കു സംസാരിക്കാൻ അവസരം നൽകിയത്. സമയം ലഭിച്ചപ്പോൾ ശർക്കരയെ അദ്ദേഹം ചാണകമാക്കുകയും ചെയ്തു. രാജ്യത്തെ ജനങ്ങൾ തന്റെ സർക്കാരിൽ ആവർത്തിച്ച് വിശ്വാസമർപ്പിച്ചു. 2018ൽ പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നു. 2019ൽ ജനങ്ങൾ പ്രതിപക്ഷത്തിനെതിരെ അവിശ്വാസപ്രമേയം പാസാക്കി. പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും തനിക്കെതിരെ രണ്ടാം തവണയാണ് അവിശ്വാസം കൊണ്ടുവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനം പ്രതിപക്ഷത്തോട് ‘അവിശ്വാസം’ കാണിച്ചു.’’- മോദി പരിഹസിച്ചു.

പ്രതിപക്ഷത്തിന് ഇന്ത്യയുടെ കഴിവിനെക്കുറിച്ച് മതിപ്പില്ല. അവര്‍ ഇന്ത്യയെക്കുറിച്ച് വിപരീത ധ്വനി നല്‍കുന്നു. ‘ഇന്‍ഡ്യ’ രൂപീകരിച്ച് അവര്‍ ഇന്ത്യയെ വെട്ടിമുറിച്ചു. ഇത് ഇന്ത്യാ സഖ്യമല്ല. എല്ലാവര്‍ക്കും പ്രധാനമന്ത്രിയാകണം. ഇന്ത്യ എന്നത് യു.പി.എ.യുടെ മരണമാണ്. കോണ്‍ഗ്രസിനെ 2014 മുതല്‍ രാജ്യം തള്ളിക്കളഞ്ഞു. കോണ്‍ഗ്രസ് രൂപീകരിച്ചത് ബ്രീട്ടീഷ്‌കാരനാണ്. ആരാണ് രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കുക എന്ന് രാജ്യത്തിനറിയാം.-മോദി പ്രസംഗിച്ചു.

Spread the love
English Summary: narendra modi replys in loksabha on no confidence motion

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick