Categories
kerala

ഒരേ സമയം സ്വഭാവനടിയും തമാശക്കാരിയും …റിയാലിറ്റി ഷോയിൽ നിന്നും വെള്ളിത്തിരയിലേക്ക്

മലയാളത്തിലെ പുതുതലമുറ സിനിമകളിലെ പുതിയ നായികമാരുടെ മുഖമാണ് വിന്‍സി അലോഷ്യസിന്. റിയാലിറ്റി ഷോയിലൂടെ വെള്ളിവെളിച്ചത്തിലേക്ക് വന്ന വിന്‍സി ഒരേ സമയം സ്വഭാവനടിയും തമാശക്കാരിയുമായി ഭാവം പകര്‍ന്നഭിനയിച്ച് സിനിമാലോകത്തെ ആശ്ചര്യപ്പെടുത്തിയ യുവ നടിയാണ്.

2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നു വിൻസി അലോഷ്യസ് .
ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത രേഖ എന്ന ചിത്രത്തിലെ അഭിനയതിനാണ് വിൻസിക്ക് മികച്ച നടിക്കുള്ള അവാർഡ് നേടികൊടുത്തത്. വ്യവസ്ഥിതികൾ ചോദ്യം ചെയ്യുന്ന പെൺകുട്ടിയെ അവതരിപ്പിച്ച രേഖയിലെ പ്രകടനത്തിനാണ് വിൻസി പുരസ്‌കാരം സ്വന്തമാക്കിയത്.

thepoliticaleditor

അഞ്ചുവർഷം മുമ്പ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ഇന്ന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാര ജേതാവായി വെള്ളിത്തിരയിൽ തിളങ്ങുന്നു.
“നായികാ നായകൻ” എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ വിൻസി അലോഷ്യസ് അപ്പോൾ തന്നെ ഒരേസമയം സ്വഭാവ നടിയായും തമാശക്കാരിയായും ഭാവാഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു .

നായികാ നായകനിൽ കുഞ്ചാക്കോ ബോബന്റെ ടീം അംഗമായിരുന്നു വിൻസി. പലപ്പോഴും ചാക്കോച്ചനുമായുള്ള നർമ മുഹൂർത്തങ്ങൾ കൊണ്ട് വിൻസി ഷോയെ തന്റെ കയ്യിലെടുത്തു. അതിന് ശേഷം വിൻസി നേരെ പോയത് പരസ്യ മേഖലയിലേക്കാണ്. മഞ്ജു വാര്യർക്കൊപ്പം ഐസ്ക്രീം പരസ്യത്തിലാണ് ആദ്യം എത്തിയത്.

സിനിമയിലേക്കുള്ള വിൻസിയുടെ ചുവടുവെപ്പ്, സുരാജ് വെഞ്ഞാറമൂട് ചിത്രം “വികൃതി”യിലെ ‘സീനത്ത്’ എന്ന കഥാപാത്രമായാണ്. തുടർന്ന് അഭിനയിച്ച കനകം കാമിനി കലഹം, ഭീമന്റെ വഴി, ജനഗണമന, സോളമ തേനീച്ചകൾ, സൗദി വെള്ളക്ക തുടങ്ങി അഭിനയിച്ച സിനിമകളിൽ എല്ലാം വിൻസി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
കനകം കാമിനി കലഹം എന്ന ചിത്രമാണ് ‘രേഖ’യിലേക്ക് വിൻസിക്ക് വഴിയൊരുക്കിയത് മറ്റൊരു നടി ഉപേക്ഷിച്ച ആ കഥാപാത്രമാണ് ഇപ്പോൾ വിൻസിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തത്.
അച്ഛൻ മകളെ മികച്ച ഒരു ആർക്കിടെക്റ്റ് ആയി മാറ്റണമെന്ന് ആഗ്രഹിച്ചപ്പോൾ വിൻസി നല്ലൊരു നടിയായി മാറണമെന്ന് ആഗ്രഹിച്ചു. ഒരു നടി ആകാനുള്ള സൗന്ദര്യം തനിക്ക് ഇല്ലെന്നു പറഞ്ഞു പലരും മനസ്സും അടുപ്പിക്കാൻ ശ്രമിച്ച എങ്കിലും തന്റെ ആത്മവിശ്വാസവും കഴിവും കൊണ്ട് ഈ യുവനടി ചലച്ചിത്രരംഗത്ത് തന്റെ സ്ഥാനം ഉറപ്പിച്ചു.

ഹിന്ദി സിനിമയിലും വിൻസി ഹിന്ദിയിലും അഭിനയിച്ചു. ‘ദി ഫേസ് ഓഫ് ദി ഫെയ്‌സ്‌ലെസ്’ എന്ന സിനിമയിൽ സിസ്റ്റർ റാണി മരിയയുടെ കഥാപാത്രത്തിന് ജീവനേകിയത് വിൻസി ആണ്. ജനഗണമനയിലെ വിദ്യാർത്ഥി പ്രക്ഷോഭകാരിയുടെ കഥാപാത്രവും ചർച്ച ചെയ്യപ്പെട്ടു.

ഇപ്പോൾ ഏറ്റവുമൊടുവിൽ പദ്മിനി എന്ന സിനിമയാണ് വിൻസിയുടേതായി തിയേറ്ററിലെത്തിയത്.

Spread the love
English Summary: VINCY ALOSHIOUS A VERSATILE FIGURE IN FILM INDUSTRY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick