Categories
kerala

സോഷ്യല്‍ മീഡിയയില്‍ വ്യാജപേര് ‘മൃഗസ്‌നേഹികള്‍’…നടപ്പിലാക്കുന്നത് ഭീകരാക്രമണം…കേരളവും ലക്ഷ്യമിട്ടു

ഐഎസ് ഭീകരസംഘം കേരളത്തേയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഐ.
പെറ്റ് ലവേഴ്സ്’ എന്ന ഗ്രൂപ്പുണ്ടാക്കി സമൂഹമാധ്യമത്തിലൂടെ ഐ എസ് ഭീകരർ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നു എന്നാണ് പുതിയ റിപ്പോർട്ട്‌.
ഐഎസിന്‍റെ പ്രവർത്തനത്തിനു ഫണ്ട് ശേഖരണം നടത്തിയ കേസിൽ പിടിയിലായവരെ ചോദ്യം ചെയ്യുമ്പോ‍ഴാണ് വിവരങ്ങള്‍ പുറത്തായത്. അറസ്റ്റിലായ മുഖ്യപ്രതി തൃശൂർ മതിലകത്ത്കുടിയിൽ ആഷിഫ് ഉൾപ്പെടെ നാലു പേരെ എൻഐഎ ചോദ്യം ചെയ്തു വരികയാണ്.

ആരാധനാലയങ്ങൾ, ചില സമുദായ നേതാക്കൾ എന്നിവർക്കെതിരെ ഭീകരാക്രമണം നടത്താൻ ഇവര്‍ മൊഡ്യൂൾ ഗൂഢാലോചന നടത്തിയതായി എൻഐഎ കണ്ടെത്തി. ഇതിനു വേണ്ട രഹസ്യ നീക്കങ്ങൾ ഇവർ ആസൂത്രണം ചെയ്തെന്നും കണ്ടെത്തി.

thepoliticaleditor

ഐഎസിന്റെ മൊഡ്യൂളിൽ പെട്ട ഗൂഢ സംഘത്തെ പിടികൂടാൻ കേരളത്തിൽ തൃശൂരും പാലക്കാടും എൻഐയെ ക‍ഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. കേരള പൊലീസിന്‍റെ ഭീകരവിരുദ്ധ സ്ക്വാഡിന്‍റെ (ATS) സഹായത്തോടെ നടത്തിയ സംയുക്ത ഓപറേഷനിൽ തൃശൂർ സ്വദേശികളായ സയീദ് നബീൽ അഹമ്മദ്, ടി.എസ്. ഷിയാസ് എന്നിവരെ തൃശൂരിലെ വ്യത്യസ്ത ഇടങ്ങളിൽനിന്നും പി എ റയീസിനെ പാലക്കാട്ടുനിന്നും പിടികൂടി. ഇവരുടെ സംഘത്തിന്റെ തലവനായ മതിലകത്തു കുടിയിൽ ആഷിഫിനെ സത്യമംഗലം കാട്ടിൽനിന്ന് പിടികൂടിയിരുന്നു. ഷ‍ിയാസ്, നബീൽ, റയീസ് എന്നിവരുടെ വീടുകളിൽനിന്ന് ഡിജിറ്റൽ ഉപകരണങ്ങൾ, വിദ്വേഷകരമായ ഉള്ളടക്കമുള്ള രേഖകൾ എന്നിവ പിടിച്ചെടുത്തു.

ബാങ്ക് കൊള്ള, ജ്വല്ലറി മോഷണം എന്നിവയിലൂടെ ഭീകരപ്രവർത്തനത്തിനുള്ള പണം കണ്ടെത്താനും പദ്ധതിയിട്ടിരുന്നു. ചില എടിഎം കവർച്ചകളിൽ ഇവരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. മതസ്പർധ വളർത്താനായി ആക്രമിക്കേണ്ട സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പട്ടികയും ഇവർ തയാറാക്കിയിരുന്നു.
ഇവർക്കെതിരെ യുഎപിഎ ചുമത്തി കേസെടുക്കും.

Spread the love
English Summary: pet lovers terrorist operation plan in kerala

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick