ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടൻ മമ്മൂട്ടിയാണ് . ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ ജെയിംസായും സുന്ദരമായും പകർന്നാടിയതിനാണ് പുരസ്കാരം ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നല്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയാണ് മികച്ച സിനിമയായത്. മികച്ച രണ്ടാമത്തെ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് അടിത്തട്ട് എന്ന ചിത്രമാണ്.
രേഖ എന്ന സിനിമയിലെ അഭിനയത്തിന് വിൻസി അലോഷ്യസ് മികച്ച നടിയായി. അറിയിപ്പ് സംവിധാനം ചെയ്ത മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ . അലൻസിയറും കുഞ്ചാക്കോ ബോബനും മികച്ച നടന്മാർക്കുള്ള പ്രത്യേക ജൂറി പരാമർശം നേടി.
![thepoliticaleditor](https://thepoliticaleditor.com/wp-content/uploads/2024/02/politics.jpg)
മികച്ച കലാമൂല്യമുള്ള ചിത്രമായി ന്നാ താന്‍ കേസ് കൊട് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയും ഈ ചിത്രത്തിന്റെതാണ്. മികച്ച തിരക്കഥാകൃത്ത് ഇതേ സിനിമയുടെ സംവിധായകന്‍ കൂടിയായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ നേടി. റഫീക് അഹമ്മദ് ആണ് മികച്ച ഗാനരചയിതാവ്. സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ ആണ്.
മറ്റുപുരസ്കാരങ്ങൾ:
മികച്ച ചലച്ചിത്ര ഗ്രന്ഥം- സി എസ് വെങ്കിടേശ്വരൻ, പ്രത്യേക ജൂറി പരാമർശം(സംവിധാനം)-വിശ്വജിത്ത്,
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്(പെൺ)- പൗളി വിത്സൻ, ചിത്രം -സൗദി വെള്ളയ്ക്ക, മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (ആൺ)-ഷോബി തിലകൻ,ചിത്രം – പത്തൊമ്പതാം നൂറ്റാണ്ട്. മികച്ച വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണൻ. ചിത്രം -സൗദി വെള്ളയ്ക്ക.
മികച്ച സംഗീത സംവിധായകൻ- എം ജയചന്ദ്രൻ, ചിത്രം- പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ. മികച്ച ഗായിക -മൃദുല വാര്യർ. മികച്ച ഗായകൻ- കപിൽ കപിലൻ.