Categories
kerala

കുഞ്ഞു വിദ്യാര്‍ഥിനിയെ ചൂരല്‍ കൊണ്ട് അടിച്ചു പരിക്കേല്‍പിച്ച അധ്യാപകന്‍ അറസ്റ്റില്‍

ഏഴു വയസുകാരിയെ ചൂരല്‍ വടികൊണ്ട് അടിച്ച അധ്യാപകന്‍ അറസ്റ്റില്‍. ആറന്മുള എരുമക്കാട് ഗുരുക്കന്‍കുന്ന് എല്‍.പി സ്കൂളിലെ അധ്യാപകനായ ബിനുവിനെയാണ് ആറന്മുള പൊലീസ് അറസ്റ്റു ചെയ്തത്.

രണ്ട് കുട്ടികള്‍ മാത്രം പഠിക്കുന്ന മൂന്നാം ക്ലാസില്‍ ഇന്നലെ അടിയേറ്റ കുട്ടി മാത്രമാണെത്തിയത്. ക്ലാസില്‍ ചെയ്തു കാണിക്കാന്‍ ആവശ്യപ്പെട്ട കണക്കുകള്‍ കുട്ടി ചെയ്തിരുന്നില്ല. ഇതില്‍ പ്രകോപിതനായ അധ്യാപകന്‍ കുട്ടിയെ തല്ലുകയായിരുന്നു. കുഞ്ഞിന്റെ കൈ വെളളയിലും കൈത്തണ്ടയിലും അടിയേറ്റെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയിടെ കൈയില്‍ അടിയേറ്റ പാടുകള്‍ ഉണ്ടെന്ന് പൊലീസും സ്ഥിരീകരിച്ചു.

thepoliticaleditor

‌‌ജുവനൈൽ ആക്റ്റ് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്.

Spread the love
English Summary: കുഞ്ഞു വിദ്യാര്‍ഥിനിയെ ചൂരല്‍ കൊണ്ട് അടിച്ചു പരിക്കേല്‍പിച്ച അധ്യാപകന്‍ അറസ്റ്റില്‍

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick