Categories
kerala

എം.വി.ഗോവിന്ദന്‍, പി.പി.ദിവ്യ എന്നിവര്‍ക്കെതിരെ കെ.സുധാകരന്‍ മാനനഷ്ടക്കേസ് നല്‍കി

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയും കണ്ണൂർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി പി ദിവ്യക്കെതിരെയും കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ മാനനഷ്ടക്കേസ് നൽകി. മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിൽ സുധാകരന് എതിരെ നടത്തിയ പരാമർശത്തിനാണ് നിയമ നടപടി.

പി പി ദിവ്യ

എറണാകുളം സി ജെ എം കോടതിയിൽ നേരിട്ടെത്തിയാണ് മാനനഷ്ടകേസ് നൽകുന്നത്. എം വി ഗോവിന്ദൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി പി ദിവ്യ എന്നിവരെയും ദേശാഭിമാനി ദിനപത്രത്തെയും കക്ഷിയാക്കിയാണ് കേസ് നൽകിയിരിക്കുന്നത്.

thepoliticaleditor

പുരാവസ്‌തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിനെതിരായ പോക്‌സോ കേസിൽ കെ സുധാകരൻ കൂട്ടുപ്രതിയാണെന്ന് എം വി ഗോവിന്ദൻ തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

മോൻസൺ മാവുങ്കൽ തന്നെ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്നും പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നും മൊഴിയിലുണ്ടെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Spread the love
English Summary: DEFAMATION CASE FILED AGAINST MV GOVINDAN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick