യുപിയിലെ ദയോബന്ദിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു നേരെ വധശ്രമം . സഹാറന്‍പൂരിലെ ദേവ്ബന്ദ് മേഖലയില്‍ വെച്ചായിരുന്നു ആക്രമണം.
ഹരിയാന രജിസ്‌ട്രേഷനുള്ള കാറില്‍ എത്തിയ അക്രമികള്‍ ചന്ദ്രശേഖറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വയറ്റില്‍ കയറിയ ബുള്ളറ്റ് പുറത്തുവന്നു. കാറിന്റെ ചില്ലുകളും തകര്‍ന്നു. ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി. അരയിൽ വെടിയേറ്റ ആസാദിനെ ദേവ്ബന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.


ആക്രമണം നടക്കുമ്പോൾ ഭീം ആർമി മേധാവി ടൊയോട്ട ഫോർച്യൂണറിൽ യാത്ര ചെയ്യുകയായിരുന്നു. വാഹനത്തിന്റെ സീറ്റിലും വാതിലിലും ബുള്ളറ്റിന്റെ പാടുകൾ ഉണ്ടായിരുന്നു. അക്രമികൾ പിന്നിൽ നിന്ന് കാറിനടുത്തെത്തി ഒന്നിലധികം റൗണ്ട് വെടിയുതിർത്തു. കുറഞ്ഞത് നാല് വെടിയൊച്ചകളെങ്കിലും കേട്ടതായി സമീപവാസികൾ പറഞ്ഞു..