Categories
latest news

ഏകീകൃത സിവില്‍ കോഡിനെ തത്വത്തില്‍ പിന്തുണയ്ക്കുന്നുവെന്ന് ആം ആദ്മി പാര്‍ടി

യൂണിഫോം സിവില്‍ കോഡിനെ ആം ആദ്മി പാര്‍ട്ടി തത്വത്തില്‍ പിന്തുണയ്ക്കുമെന്ന് മുതിര്‍ന്ന എഎപി ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്. പൗരന്മാര്‍ക്ക് യൂണിഫോം സിവില്‍ കോഡ് ഉറപ്പാക്കാന്‍ ഭരണഘടന ബാധ്യസ്ഥരാണെന്നു മധ്യപ്രദേശിലെ ബിജെപി ബൂത്ത് തല പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെയാണ് എഎപിയില്‍ നിന്നുള്ള പ്രതികരണം.

“യൂണിഫോം സിവില്‍ കോഡിനെ ഞങ്ങള്‍ തത്വത്തില്‍ പിന്തുണയ്ക്കുന്നു. ആര്‍ട്ടിക്കിള്‍ 44-ലും രാജ്യത്ത് യുസിസി വിഷയം എല്ലാ മതങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ എല്ലാ മതനേതാക്കളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും സംഘടനകളുമായും വിപുലമായ കൂടിയാലോചനകള്‍ നടത്തുകയും ഒരു സമവായം കെട്ടിപ്പടുക്കുകയും വേണം. ചില തീരുമാനങ്ങള്‍ മാറ്റാന്‍ കഴിയില്ല, ചില കാര്യങ്ങള്‍ രാജ്യത്തിന് അടിസ്ഥാനപരമാണ്. ഇത്തരം കാര്യങ്ങളില്‍ സ്വേച്ഛാധിപത്യ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല”– സന്ദീപ് പഥക് പറഞ്ഞു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick