Categories
kerala

ബിഷപ്പിന്‍റെ പ്രതികരണം ഗാന്ധിജിക്കും, കമ്മ്യൂണിസ്റ്റുകാര്‍ക്കും ബാധകമല്ല : എം വി ജയരാജന്‍

സ്വതന്ത്ര്വ ഇന്ത്യയില്‍ ആദ്യത്തെ രക്തസാക്ഷി ഗാന്ധിജിയാണ്. ഗാന്ധിജി പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുമ്പോള്‍ വെടിവെച്ച് കൊന്നത് ആര്‍.എസ്.എസ്സുകാരായ ഗോഡ്സെയാണ്. ഗോഡ്സെ പ്രാര്‍ത്ഥിക്കാന്‍ വന്നതല്ല ഗാന്ധിജിയെ കൊല്ലാന്‍ വന്നതാണ്. ഗാന്ധിജി ആരെങ്കിലുമായി വഴക്കിടാനല്ല ബിര്‍ള മന്ദിരത്തില്‍ പോയത് പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയാണ്. വിശ്വാസി എന്ന വ്യാജേന മടിയില്‍ ഒളിച്ചുവെച്ച തോക്കുമെടുത്ത് ഗാന്ധിജിയെ വെടിവെച്ചു കൊന്ന ഗോഡ്സെയുടെ അനുയായികളാണ് മണിപ്പൂരില്‍ കലാപം നടത്തി ക്രിസ്ത്യാനികളായ ചിലരെ കൊലപ്പെടുത്തുകയും, പലരെയും അക്രമിക്കുകയും, വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തത്. ഇതിനെതിരെ കേരളത്തിലേത് അടക്കമുള്ള പല ക്രിസ്തീയ സഭ അധ്യക്ഷന്‍മാരും, സഭകളുടെ മുഖപത്രങ്ങളും പ്രതിഷേധിച്ചിട്ടുണ്ട്. വഴക്കാളികളായി ആളെ കൊല്ലുന്നവര്‍ സമകാലിക ഇന്ത്യയില്‍ ആര്‍.എസ്.എസ്സാണ്.

കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികള്‍ അബുവും ചാത്തുക്കുട്ടിയേയും പോലീസുമായി വഴക്കിട്ടത് കൊണ്ടല്ല 1940 സപ്തംബര്‍ 15 ന് തലശ്ശേരി കടപ്പുറത്ത് വെടിവെച്ച് കൊന്നത്. കയ്യൂര്‍ സമരസേനാനികളായ അപ്പു, ചിരുകണ്ടന്‍, കുഞ്ഞമ്പു നായര്‍, അബൂബക്കര്‍ എന്നിവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് തൂക്കികൊന്നത് അവര്‍ ആരെങ്കിലുമായി വഴക്കിട്ടത് കൊണ്ടല്ല. ബ്രിട്ടീഷ്-ജډിത്വ വിരുദ്ധ സമരത്തില്‍ പങ്കെടുത്തത് കൊണ്ടാണ്.

thepoliticaleditor

യൗവ്വനത്തില്‍ തന്നെ ബ്രിട്ടീഷുകാര്‍ തൂക്കികൊന്ന സ്വാതന്ത്ര്വസമരസേനാനികളായ ഭഗത്സിങ്ങും, സുഗ്ദേവും, രാജ്ഗുരുവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയും നډ നിറഞ്ഞ ഒരു സമൂഹത്തിന് വേണ്ടിയും പ്രവര്‍ത്തിച്ചവരാണ്. കോണ്‍ഗ്രസ്സിന്‍റെ ചരിത്രം ആദ്യമായി മലയാളികള്‍ക്ക് പകര്‍ന്ന് കൊടുത്ത സ്വാതന്ത്ര്യസമരസേനാനി മൊയാരത്ത് ശങ്കരനെ ഖദര്‍ ധരിച്ച കോണ്‍ഗ്രസ്സുകാരും, കാക്കി ധരിച്ച പോലീസുകാരും കൊലപ്പെടുത്തിയത് മൊയാരത്ത് ശങ്കരന്‍ അക്രമിയായത് കൊണ്ടയിരുന്നില്ല.

കേരളത്തില്‍ 700 ലധികം കമ്മ്യൂണിസ്റ്റുകാരെയാണ് പോലീസും, രാഷ്ട്രീയ എതിരാളികളും കൊലപ്പെടുത്തിയത്. അവരെല്ലാം സ്വന്തം സുഖത്തിനല്ല മറ്റുള്ളവരുടെ നډ ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചത് കൊണ്ടാണ് രക്തസാക്ഷികളായത്. കേരളം ആയത് കൊണ്ടാണ് ബിഷപ്പിനും ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും അഭിപ്രായ പ്രകടനം നടത്താന്‍ കഴിയുന്നത്. ഉത്തരേന്ത്യയില്‍ വ്യാപകമായികൊണ്ടിരിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍ ന്യൂനപക്ഷവേട്ടക്കെതിരെ പ്രതികരണങ്ങള്‍ പോലും നടത്താന്‍ സ്വാതന്ത്ര്യമില്ല.

വര്‍ഗ്ഗീയതയ്ക്കെതിരെ പ്രതികരിച്ച ഫാദര്‍ ഗ്രഹാംസ്റ്റെയിന്‍സിനെ ചുട്ടുകൊന്നതും, ഫാദര്‍ സ്റ്റാന്‍ സ്വാമിയെ കാരാഗൃഹത്തിലിട്ട് ചികിത്സ നിഷേധിച്ച് കൊലപ്പെടുത്തിയതും സംഘപരിവാരമാണ്. ഇതെല്ലാമാണ് നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന സത്യം മനസ്സിലാക്കിയ ബിഷപ്പ് നടത്തിയ പ്രതികരണം ഗാന്ധിജിയെയോ, കമ്മ്യൂണിസ്റ്റുകാരെയോ ഉദ്ദേശിച്ചിട്ടായിരിക്കില്ലെന്ന് വ്യക്തമാണെന്ന് എം.വി ജയരാജന്‍ പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick