Categories
kerala

2000 രൂപ നോട്ടുമാറാൻ പ്രത്യേക ഫോം വേണ്ട, തിരിച്ചറിയിൽ രേഖയും നൽകണ്ട…എസ്ബിഐ പറയുന്നത്

2000 രൂപയുടെ നോട്ടുമാറാൻ പ്രത്യേക ഫോം ആവശ്യമില്ല. തിരിച്ചറിയിൽ രേഖയും നൽകേണ്ടതില്ല. മേയ് 23 മുതൽ നോട്ടുകൾ മാറ്റി വാങ്ങാം. 20,000 രൂപ വരെ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഒരേ സമയം മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആണ് ഇത് അറിയിച്ചത്.

ഭാരതീയ റിസേർവ് ബാങ്കിന്റെ 19 പ്രാദേശിക ഓഫിസുകളിലും മറ്റു ബാങ്കുകളിലും മേയ് 23 മുതൽ 2000 രൂപ മാറ്റിവാങ്ങുകയോ നിക്ഷേപിക്കുകയോ ചെയ്യാം. നോട്ട് മാറ്റിവാങ്ങുന്നതിന് ബാങ്കിന്റെ ഉപഭോക്താവാകണമെന്നില്ല. ഏത് ബാങ്ക് ശാഖയിലും മാറ്റിവാങ്ങാം.

thepoliticaleditor

നോട്ടുകൾ മാറ്റിവാങ്ങാൻ ഫീസൊന്നും നൽകേണ്ടതില്ലെന്നും ആർബിഐ വ്യക്തമാക്കി . നോട്ടുകൾ മാറ്റാനോ നിക്ഷേപിക്കാനോ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Spread the love
English Summary: SBI DIRECTION ON CURRENCY EXCHANGE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick