Categories
kerala

കിരീട ധാരണം കഴിഞ്ഞു,​ അഹങ്കാരിയായ രാജാവ് തെരുവിൽ ജനത്തിന്റെ ശബ്ദം അടിച്ചമർത്തുന്നു- രാഹുൽ

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടന്ന ഘട്ടത്തിൽ തന്നെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം അടിച്ചമർത്തിയ പൊലീസ് നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ് ജനങ്ങളുടെ ശബ്ദമാണ്, എന്നാൽ ഗുസ്തിതാരങ്ങളുടെ പ്രതിഷേധ ശബ്ദം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

കിരീട ധാരണം കഴിഞ്ഞു,​ അഹങ്കാരിയായ രാജാവ് തെരുവിൽ ജനത്തിന്റെ ശബ്ദം അടിച്ചമർത്തുകയാണെന്ന് ഗുസ്തി താരങ്ങളും പൊലീസും തമ്മിലുള്ള സംഘർഷത്തിന്റെ വീഡിയോ പങ്കുവച്ച് മറ്റൊരു ട്വീറ്റിൽ രാഹുൽ പറഞ്ഞു.

thepoliticaleditor

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ ഗുസ്തിക്കാരെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ വലയം ഭേദിച്ചപ്പോള്‍ ഡൽഹി പോലീസ് കൈയേറ്റം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Spread the love
English Summary: rahul gandhi criticises delhi police action against wrestling stars

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick