ഇന്ത്യ മതേതര രാജ്യം ആണെന്ന കാര്യം മറന്നാണ് കേന്ദ്രസർക്കാർ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ നടത്തിയതെന്നും ഉദ്ഘാടനം കേന്ദ്രസർക്കാർ മതപരമായ ചടങ്ങാക്കി തീർത്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.

മതനിരപേക്ഷത അംഗീകരിക്കുന്ന സർക്കാരിൽ നിന്ന് ഒരു പൊതുവേദിയിൽ ഉണ്ടാകേണ്ട കാര്യമല്ല ഇന്ന് നടന്നത്. ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായ പലതിനെയും അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. ജുഡീഷ്യറിയെ കാൽക്കീഴിലാക്കാൻ കേന്ദ്രം ശ്രമിക്കുന്നു. ജനാധിപത്യ രാജ്യത്തോട് യോജിപ്പുള്ളവരല്ല ആർഎസ്എസ്. രാജ്യത്തെ മതരാഷ്ട്രമാക്കാനാണ് അവർ ശ്രമിക്കുന്നത്. അതാണ് ഇന്ന് പാർലമെന്റിൽ കണ്ടത്– മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.