Categories
latest news

2014ന് മുൻപ് ഇന്ത്യയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും അതിനുശേഷമാണ് എല്ലാമെന്നും വരുത്തിത്തീർക്കാനാണ് മോദിയുടെ ശ്രമം- പരിഹസിച്ച് ഒവൈസി

2014ന് മുൻപ് ഇന്ത്യയിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും അതിനുശേഷമാണ് എല്ലാം സംഭവിക്കുന്നതെന്നും വരുത്തിത്തീർക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമം എന്ന് പരിഹസിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദ്ധീൻ ഒവൈസി. പുതിയ പാർലമെന്റ് മന്ദിരം ലോക്സഭാ സ്പീക്കർ ആയിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ താനാണ് എല്ലാം ചെയ്യുന്നതെന്നും മറ്റാർക്കും ഇതൊന്നും ചെയ്യാൻ സാധിക്കില്ലെന്നും കാണിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി സ്വയം പ്രചാരണം നടത്തുകയാണ്. –ഒവൈസി പറഞ്ഞു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആകൃതിയെ ശവപ്പെട്ടിയോട് ഉപമിച്ച ആര്‍.ജെ.ഡി.യുടെ പ്രതികരണത്തെയും ഒവൈസി വിമര്‍ശിച്ചു.
“മറ്റെന്തെല്ലാം പറയാൻ സാധിക്കുമായിരുന്നു. എന്തുകൊണ്ടാണ് ശവപ്പെട്ടിയുടെ മാതൃക മുന്നോട്ട് വച്ചത്. ആർജെഡിക്ക് യാതൊരു നിലപാടുമില്ല.”–ഒവൈസി പറഞ്ഞു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick