Categories
latest news

മണിപ്പൂരിലേത് വ്യാജ’ഏറ്റുമുട്ടല്‍’ കൊലയെന്ന് ആരോപണം…40 കുക്കികളെ തോക്കിനിരയാക്കി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് സംഘര്‍ഷബാധിത മണിപ്പൂര്‍ സന്ദര്‍ശിക്കാനിരിക്കെ, 40 കുക്കി വംശജരെ ഭീകരരെന്ന് മുദ്രയടിച്ച് വെടിവെച്ചു കൊന്നതായി മുഖ്യമന്ത്രി ബിരേന്‍സിങ് തന്നെ അറിയിച്ചത് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവമായി മാറിയിരിക്കുന്നു. മണിപ്പൂര്‍ പൊലീസിന്റെ കമാന്‍ഡോ സംഘമാണ് വെടിവെപ്പ് നടത്തിയത്. ഏറ്റുമുട്ടലില്‍ 40 കുക്കികള്‍ കൊല്ലപ്പെട്ടതായും അവരില്‍ നിന്ന് എ.കെ 47 സ്‌നൈപ്പര്‍ തോക്കുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തതായുമാണ് മുഖ്യമന്ത്രി ഇന്നലെ രാത്രി വൈകി അറിയിച്ചത്. എന്നാല്‍ ഗ്രാമങ്ങള്‍ക്കു കാവല്‍ നിന്ന തങ്ങളുടെ വംശക്കാരെ ഒരു പ്രകോപനവുമില്ലാതെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് കുക്കി ഗോത്രസംഘടനകള്‍ ആരോപിക്കുന്നു.
മെയ്3,4 തീയതികളിലാണ് മണിപ്പൂരില്‍ മെയ്തി-കുക്കി ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. വംശീയ കലാപത്തില്‍ ഇതുവരെ 11 ജീവനുകളാണ് പൊലിഞ്ഞത്. ഇപ്പോഴും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വീടുകളും സ്ഥാപനങ്ങളും കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്നു. കരസേനയും അര്‍ധ സൈനിക വിഭാഗങ്ങളും മണിപ്പൂരില്‍ നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും അക്രമം അമര്‍ച്ച ചെയ്യാന്‍ സാധിച്ചിട്ടില്ല.

Spread the love
English Summary: 40 kukki people gunned down by forces

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick