Categories
latest news

മൈസൂരുവിൽ മരത്തിനു മുകളിൽ കെട്ടി വെച്ച നിലയിൽ ഒരു കോടി രൂപ….മരം കോൺഗ്രസ് നേതാവിന്റെ വീട്ടിനരികിൽ

കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അനധികൃത പണത്തിനായുള്ള റെയ്ഡ് കാര്യക്ഷമമായപ്പോള്‍ വീട്ടിനടുത്ത മരത്തിനു മുകളില്‍ കെട്ടിവെച്ച നിലയില്‍ ഒരു കോടി രൂപയുടെ കറന്‍സി കണ്ടെത്തി .

മൈസൂരുവിൽ കോൺഗ്രസ് നേതാവിന്റെ സഹോദരന്റെ വസതിയിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ആണ് ഒരു കോടി രൂപ കണ്ടെടുത്തത് .

thepoliticaleditor

വീടിനു സമീപത്തെ മരത്തിന് മുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. മൈസൂരുവിലെ കോൺഗ്രസ് നേതാവ് അശോക് കുമാർ റായിയുടെ സഹോദരൻ സുബ്രഹ്മണ്യ റായിയുടെ വീട്ടിൽ നിന്നാണ് പണം പിടിച്ചെടുത്തത്.

മരത്തിന്റെ മുകളിൽ കെട്ടുകളാക്കി വച്ചിരിക്കുന്ന പണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പുത്തൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് അശോക് കുമാർ.

Spread the love
English Summary: one crore found on a tree near congress leaders brother home

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick