Categories
kerala

സൈബർ ആക്രമണത്തെ തു‍ടർന്ന് യുവതി ജീവനൊടുക്കിയ സംഭവം ; പ്രതി കാഞ്ഞങ്ങാട്ട് മരിച്ച നിലയിൽ

കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തു‍ടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി അരുൺ വിദ്യാധരനെ കാഞ്ഞങ്ങാട് ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനിയായ വി.എം.ആതിര(26)യെ തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മുൻ സുഹൃത്തായിരുന്ന കോതനല്ലൂർ സ്വദേശി അരുൺ വിദ്യാധരൻ നിരന്തരം സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു ആതിര ആത്മഹത്യ ചെയ്തത്.

thepoliticaleditor

അരുണിന്റെ സൈബർ ആക്രമണത്തിനെതിരേ ഞായറാഴ്ച രാത്രി യുവതി കടുത്തുരുത്തി പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസിൽ പരാതി നൽകിയ ശേഷവും ഇയാൾ സൈബർ ആക്രമണം തുടർന്നതായും യുവതിയുടെ ചിത്രങ്ങളടക്കം പ്രചരിപ്പിച്ചതായും ബന്ധുക്കൾ പറയുന്നു.

സംഭവത്തിൽ പ്രതിയായ അരുൺ വിദ്യാധരനെ കണ്ടെത്തുന്നതിനുവേണ്ടി പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെതിയത്.

Spread the love
English Summary: kadathuruthi case accused found dead in lodge

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick