Categories
kerala

കണ്ണൂർ ചെറുപുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ബുധനാഴ്ച രാവിലെയാണ് സംഭവം. ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് ഷാജുവിന്റെയും സജിനിയുടെയും മകൻ എബിൻ സെബാസ്റ്റ്യനെ (21) പരിക്കേറ്റ നിലയിൽ വനാതിർത്തിയിലെ കൃഷിയിടത്തിൽ കണ്ടെത്തിയത്.

രാവിലെ നടക്കാനിറങ്ങിയവരാണ് ചെറുപുഴക്കടുത്ത് കാനംവയലിലെ തോട്ടത്തിൽ എബിനെ പരിക്കുകളോടെ കണ്ടെത്തിയത്. തലയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

thepoliticaleditor

കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ആളാണ് എബിൻ. മാർച്ച് 17നാണ് ആറളം ഫാമിൽ 43 കാരനായ രഘു എന്ന ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നത്.

Spread the love
English Summary: elephant tramples youth to death in Kannur cherupuzha

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick