Categories
kerala

താമരശ്ശേരി ചുരത്തിൽ ഏപ്രിൽ 5 മുതൽ ഗതാഗത നിയന്ത്രണം…ചുരത്തിൽ പാർക്കിങ് അനുവദിക്കില്ല

ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി വയനാട് ചുരത്തിൽ ഏപ്രിൽ 5 മുതൽ നിയന്ത്രണം ഏർപ്പെടുത്തും. പൊതു അവധി ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും വൈകിട്ട് മൂന്നുമുതൽ രാത്രി ഒൻപതുവരെ ഭാരംകൂടിയ ട്രക്കുകൾ, ലോറികൾ, മൾട്ടി ആക്സിൽ വാഹനങ്ങൾ, ഓവർ ഡൈമെൻഷനൽ ട്രക്ക് എന്നിവയ്ക്ക് പ്രവേശനം അനുവദിക്കില്ല. കോഴിക്കോട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ചുരത്തിലുണ്ടാകുന്ന അപകടങ്ങൾ, വാഹനത്തകരാറുകൾ എന്നിവ പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിക്കാനായി എമർജൻസി സെന്റർ സംവിധാനം പൊലീസ് സ്റ്റേഷനിൽ സ്ഥാപിക്കും. ചുരത്തിൽ വാഹനങ്ങൾ പാർക്കു ചെയ്യാൻ അനുവദിക്കില്ല. യാത്രക്കാർക്കായി അടിവാരത്തുള്ള ബസ്‌സ്റ്റാൻഡ് കെട്ടിടത്തിലെ ടോയ്‌ലറ്റ് അനുവദിക്കും.

Spread the love
English Summary: traffic cintrol in wynad ghat road

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick