Categories
kerala

റേഷൻ ഇ പോസ് മെഷീനിലെ സെർവർ തകരാർ പരിഹരിക്കാൻ ഇനിയും മൂന്ന് ദിവസം വേണം

രണ്ട് ദിവസമായി തുടരുന്ന റേഷൻ ഇ പോസ് മെഷീനിലെ സെർവർ തകരാർ പരിഹരിക്കാൻ ഇനിയും മൂന്ന് ദിവസം വേണ്ടിവരുമെന്ന് വിവരം. സാങ്കേതിക തകരാർ പരിഹരിക്കാൻ മൂന്ന് ദിവസം വേണ്ടി വരുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി തകരാർ മൂലം രണ്ട് ലക്ഷംപേർക്ക് മാത്രമാണ് റേഷൻ വിതരണം ചെയ്യാനായത്. ഇന്ന് സെർവർ തകരാർ പരിഹരിക്കാൻ സാധിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ അതിന് സാധിച്ചില്ല.
മൂന്ന് ദിവസത്തിന് ശേഷം ഏപ്രിൽ 29ന് മെഷീൻ പ്രവർത്തനക്ഷമമായാൽ പിറ്റേന്ന് 30ന് ഞായറാഴ്‌ചയും മേയ് ഒന്ന് തൊഴിലാളി ദിനം അവധിയുമാണ്. ഇക്കാരണത്താൽ അടുത്തമാസം അഞ്ച്‌വരെ റേഷൻ വിതരണം നടക്കുമെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick