Categories
kerala

എ.ഐ ക്യാമറ : സിപിഎം മന്ത്രിമാരിൽ ആദ്യ പ്രതികരണവുമായി പി രാജീവ്

ക്യാമറ വിഷയത്തിൽ അഴിമതി ആരോപണം ഉയരും മുൻപ് തന്നെ തങ്ങൾ അന്വേഷണം പ്രഖ്യാപിച്ചിരുന്നു എന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇത് തന്നെ സർക്കാരിന് ഒന്നും ഒളിക്കാൻ ഇല്ല എന്നതിന്റെ തെളിവ് എന്നെന്നും അവർ അവകാശപ്പെടുന്നു.

Spread the love

സംസ്ഥാനത്തെ ഗതാഗത നിയമ ലംഘനം കണ്ടുപിടിച്ച് നടപടിയെടുക്കാനായി എ.ഐ ക്യാമറകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചതിൽ കെൽട്രോൺ ഉപകരാർ നൽകിയത് നിയമപരമായാണെന്ന് മന്ത്രി പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. ഉപകരാർ കൊടുത്തതിനെ കുറിച്ച് കെൽട്രോൺ സർക്കാരിനെ അറിയിച്ചിരുന്നു,​ ടെണ്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമപരമായാണ് ചെയ്തത്. ഉപകരാർ കൊടുക്കുന്നത് മന്ത്രിസഭയെ അറിയിക്കേണ്ടതില്ലെന്നും മന്ത്രി വിശദീകരിച്ചു.

എ.ഐ.ക്യാമറ വിവാദം സംസ്ഥാനത്ത് ദിവസങ്ങളായി വലിയ ചര്‍ച്ചയ്ക്കും ആരോപണങ്ങള്‍ക്കും കാരണമായിട്ടുണ്ടെങ്കിലും ഭരണകക്ഷിനേതൃസ്ഥാനത്തുള്ള സിപിഎമ്മിന്റെ മന്ത്രിമാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലായിരുന്നു. ആകെ പ്രതികരണം നടത്തിയത് മുന്‍ ട്രാന്‍സ്‌പോര്‍ട് വകുപ്പ് മന്ത്രിയായ ഇപ്പോഴത്തെ വനംവകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ മാത്രം. മുഖ്യമന്ത്രി ഉള്‍പ്പെടെ ഇക്കാര്യത്തില്‍ മൗനത്തിലായതും പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് കാരണമായി. ഇപ്പോള്‍ വ്യക്തമായൊരു പ്രതികരണവുമായി ആദ്യമായി പി.രാജീവ് എത്തിയിരിക്കയാണ്.

thepoliticaleditor

എ.ഐ കാമറയുമായി ബന്ധപ്പെട്ട് കെൽട്രോണുമായി ചേർന്ന് ഉയർന്ന വിവാദം അന്വേഷിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചതായും വിജിലൻസ് അന്വേഷണത്തിന് സഹായകമായി ഫയലുകളെല്ലാം കൊടുക്കാൻ നിർദ്ദേശിച്ചതായും മന്ത്രി വിശദീകരിച്ചു,​ വിജിലൻസ് അന്വേഷണം കെൽട്രോണിനെതിരെയല്ല ഉദ്യോഗസ്ഥനെതിരെയാണെന്നും മന്ത്രി പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ഭരണ കാലത്ത് 100 കാമറ സ്ഥാപിച്ചതിന് 40 കോടി ചെലവാക്കിയെന്നും മന്ത്രി ആരോപിച്ചു.

ക്യാമറ വിഷയത്തിൽ അഴിമതി ആരോപണം ഉയരും മുൻപ് തന്നെ തങ്ങൾ അന്വേഷണം പ്രഖ്യാപിച്ചിരുന്നു എന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇത് തന്നെ സർക്കാരിന് ഒന്നും ഒളിക്കാൻ ഇല്ല എന്നതിന്റെ തെളിവ് എന്നെന്നും അവർ അവകാശപ്പെടുന്നു. കൊല്ലത്തെ ഇന്ത്യൻ ആന്റി കറപ്ഷൻ മിഷനാണ് വിജിലൻസിനു പരാതി നൽകിയതെന്ന് അധികൃതർ പറയുന്നു. 2022 നവംബറിലാണ് പരാതി നൽകിയത്. പരാതി ശരിയാണോ എന്നറിയാൻ വിജിലൻസ് രഹസ്യാന്വേഷണം നടത്തി ഡയറക്ടർക്കു റിപ്പോർട്ട് നൽകി. ട്രാൻസ്പോർട്ട് ജോയിന്റ് കമ്മിഷണറായിരുന്ന രാജീവ് പുത്തലത്തിനെതിരെയായിരുന്നു പരാതി. എഐ ക്യാമറ അടക്കം വിവിധ പദ്ധതികളിൽ ക്രമക്കേട് നടന്നു എന്നായിരുന്നു പരാതിയിലെ ആരോപണം.

സർക്കാർ ഉദ്യോഗസ്ഥനെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമാണ്. ഇതിനായി ഫയൽ സർക്കാരിന് അയച്ചു. ഈ വർഷം മാർച്ചിൽ അനുമതി ലഭിച്ചു. പൂജപ്പുരയിലെ സ്പെഷൽ യൂണിറ്റ് ഒന്ന് എസ്പിയാണ് കേസ് അന്വേഷിക്കുന്നത്.

Spread the love
English Summary: AI CAMERA TENDER RESPONSE OF P RAJEEV

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick