ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന ആരോപണം യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ തള്ളി. അതിന് തെളിവുകളില്ലെന്ന് ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.
ചൊവ്വാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ യുദ്ധത്തിന് ഹമാസിനെ ഉത്തരവാദിയാക്കാത്തതിന് അന്താരാഷ്ട്ര സമൂഹത്തെ വിമർശിച്ചു. ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന അവകാശവാദം യുഎസ് പ്രതിരോധ സെക്രട്ടറി ഓസ്റ്റിൻ നിഷേധിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ ആണ് റിപ്പോർട്ട് ചെയ്തത്. “വംശഹത്യ സൃഷ്ടിക്കപ്പെട്ടതിൻ്റെ തെളിവുകളൊന്നും ഞങ്ങളുടെ പക്കലില്ല”–ഓസ്റ്റിൻ ഇങ്ങനെയാണത്രെ പ്രസ്താവിച്ചത്.
ഡെമോക്രാറ്റിക് സെനറ്റർ എലിസബത്ത് വാറൻ തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ഒരു വീഡിയോ പങ്കുവെച്ചതിന് തൊട്ടുപിന്നാലെയാണ് ഓസ്റ്റിൻ്റെ പ്രസ്താവന വന്നത്. ‘വലിയ തെളിവുകൾ’ ഉള്ളതിനാൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രായേലിനെ വംശഹത്യയിൽ കുറ്റക്കാരനായി കാണണമെന്ന് ആ വീഡിയോയിൽ ആവശ്യപ്പെട്ടിരുന്നു.

ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരതയെ ‘യുദ്ധക്കുറ്റം’ എന്ന് ഓസ്റ്റിൻ പരാമർശിച്ചെങ്കിലും ചൊവ്വാഴ്ചത്തെ ഹിയറിംഗിൽ അവയെ വംശഹത്യ എന്ന് വിളിക്കുവാൻ തയ്യാറായില്ല.
ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത് നിർത്തണമെന്ന് തീവ്ര ഇടതുപക്ഷ പ്രതിഷേധക്കാർ ഉന്നയിക്കുന്ന അവസരത്തിലാണ് ഓസ്റ്റിൻ ഈ പരാമർശങ്ങൾ നടത്തിയതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.