Categories
latest news

രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു

എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ കിട്ടാത്ത സ്ഥിതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞ് മാതൃക കാട്ടി . തുഗ്ലഖ് ലെയിനിലെ ഔദ്യോഗിക വസതിയാണ് രാഹുൽ ഇന്ന് ഒഴിഞ്ഞത്. ഇന്ന് പൊതു അവധിയായതിനാൽ രാഹുലിന് വസതിയുടെ താക്കോൽ ലോക്സഭാ സെക്രട്ടറിയേറ്റിന് നൽകാൻ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ മാസമാണ് മനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതായി ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇന്നായിരുന്നു ഔദ്യോഗിക വസതി ഒഴിയുന്നതിന് രാഹുലിനു നൽകിയിരുന്ന അവസാന തീയതി.

thepoliticaleditor
Spread the love
English Summary: RAHUL GANDHI VACCATED HIS OFFFICIAL RESIDENCE IN DELHI

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick