Categories
latest news

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെതിരെ പീഡന പരാതി ഉന്നയിച്ച വനിതാ നേതാവിനെ പുറത്താക്കി

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് മാനസികമായി പീഡിപ്പിക്കുന്നതായും ലിംഗ വിവേചനപരമായി പെരുമാറുന്നതായും ആരോപണം ഉന്നയിച്ച അസം സംസ്ഥാന പ്രസിഡണ്ട് ഡോ. അങ്കിത ദത്തയെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പറഞ്ഞാണ് പുറത്താക്കല്‍. “പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അസം പ്രദേശ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ ഡോ. അങ്കിത ദത്തയെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പുറത്താക്കി”– എഐസിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഡോ. അങ്കിത ദത്ത

സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ശ്രീനിവാസിനെതിരെ അങ്കിത ഉന്നയിച്ചത്. ശ്രീനിവാസ് തന്നോട് ലിംഗവിവേചനം കാട്ടിയെന്നും തന്നെ ഭീഷണിപ്പെടുത്താന്‍ മോശമായ പദപ്രയോഗങ്ങള്‍ നടത്തിയെന്നും അങ്കിത ആരോപിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും അങ്കിത ആരോപിച്ചു. അസം യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയായ അങ്കിത, അസം പി.സി.സി. മുന്‍ അധ്യക്ഷനും മന്ത്രിയുമായ അഞ്ജന്‍ ദത്തയുടെ മകളുമാണ്.

thepoliticaleditor
Spread the love
English Summary: ANKITHA DATTA EXPELLED FROM CONGRESS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick