Categories
kerala

രാഹുല്‍ സവര്‍ക്കറെ അപമാനിച്ചെന്ന് പുതിയ ആരോപണം

രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നിന്നും അയോഗ്യനാക്കപ്പെട്ടത് മോദി സമുദായത്തെ അപമാനിച്ചു എന്ന മാനനഷ്ടക്കേസിനെത്തുടര്‍ന്നാണെങ്കില്‍ അയോഗ്യനായ രാഹുല്‍ സര്‍വര്‍ക്കറെ അപമാനിച്ചു എന്ന ആരോപണവുമായി എത്തിയിരിക്കയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. സംഘപരിവാര്‍ ആരാധനാകഥാപാത്രമായി ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുമഹാസഭാ നേതാവാണ് വീര്‍ സവര്‍ക്കര്‍ എന്നറിയപ്പെടുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍. സ്വാതന്ത്ര്യസമരക്കാലത്ത് ബ്രിട്ടീഷുകാര്‍ പിടികൂടി ജയലിലിട്ട സവര്‍ക്കര്‍ ജയിലിലിരുന്ന് മൂന്നു തവണ മാപ്പ് എഴുതി നല്‍കിയാണ് മോചിതനായത്. സംഘപരിവാറിന് ഇപ്പോള്‍ ഏറെ നാണക്കേട് ഉണ്ടാക്കുന്ന ചരിത്രമായതിനാല്‍ അവര്‍ അത് മറച്ചു വെക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ അന്നത്തെ സംഘപരിവാര്‍ സംഘടനകള്‍ തയ്യാറായിരുന്നില്ലെന്ന ചരിത്രം ഓര്‍മിപ്പിച്ചാണ് കോണ്‍ഗ്രസും ഇടതു പക്ഷവും ഇന്നത്തെ ആര്‍.എസ്.എസിന്റെയും ബിജെപിയുടെയും രാജ്യസ്‌നേഹത്തെ പരിഹസിക്കാറുള്ളത്.

ഇന്നലെ രാഹുല്‍ഗാന്ധി ഡെല്‍ഹി പാര്‍ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ല എന്ന് പറഞ്ഞതാണ് മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ബി.ജെ.പി.ക്കു വേണ്ടി ശിവസേനയെ പിളര്‍ത്തി മുഖ്യമന്ത്രി സ്ഥാനം നേടിയ ആളാണ് ഏക്‌നാഥ് ഷിന്‍ഢെ. അതിനാല്‍ തന്നെ ഷിന്‍ഡെയുടെ പ്രതികരണം യജമാനനെ തൃപ്തിപ്പെടുത്താനുള്ള ആവേശമായി മാത്രമേ വിലയിരുത്തപ്പെടുന്നുള്ളു.
വീര്‍ സവര്‍ക്കര്‍ മഹാരാഷ്ട്രയ്ക്കു മാത്രമല്ല, രാജ്യത്തിനാകെ മാതൃകയായ നേതാവാണെന്ന് ഷിന്‍ഢെ പറയുന്നു. സവര്‍ക്കറെ അപമാനിച്ച രാഹുലിനെ ശിക്ഷിക്കണമെന്നും ഷിന്‍ഡെ ആവശ്യപ്പെട്ടു.

thepoliticaleditor
Spread the love
English Summary: RAHUL DISHOUNERED SAVARKAR SAYS MAHARASHTRA CM

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick