Categories
latest news

ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുലിന് ലോക്സഭ ഹൗസിങ് കമ്മിറ്റി നോട്ടിസ്

എം പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിനു പിറകെ ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് ലോക്സഭ ഹൗസിങ് കമ്മിറ്റി നോട്ടിസ് നല്‍കി. 12 തുഗ്ലക് ലെയിന്‍ ആണ് രാഹുലിന്റെ ഔദ്യോഗിക വസതി. തുഗ്ലക്ക് റോഡിലെ 12ലെ ഔദ്യോഗിക വസതി ഏപ്രിൽ 22നകം ഒഴിയണമെന്നാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.

എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി വന്ന് രണ്ടു ദിവസത്തിനുശേഷമാണ് ഔദ്യോഗിക വസതി ഒഴിയാൻ നോട്ടിസ്. എന്നാൽ ഇതുവരെ നോട്ടിസ് ലഭിച്ചിട്ടില്ലെന്നാണ് രാഹുലിനോട് അടുത്തുള്ള വൃത്തങ്ങൾ അറിയിച്ചത്.

thepoliticaleditor

ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പട്ട് ലോക്സഭാംഗത്വം റദ്ദ് ചെയ്യപ്പെട്ടതോടെ എം പി എന്ന നിലയിൽ ഇത് വരെ ലഭിച്ച് വന്നിരുന്ന എല്ലാ ആനുകൂല്യങ്ങളും രാഹുൽ ഗാന്ധിയ്ക്ക് നഷ്ടമാകും.

Spread the love
English Summary: notice to rahul to vaccate official banglaw

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick