Categories
latest news

പള്ളിയുടെ നിലവറയില്‍ ഉടനടി പൂജ തുടങ്ങി, പള്ളി കമ്മിറ്റി അലഹാബാദ് ഹൈക്കോടതിയില്‍

വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് വന്നയുടനെ ഗ്യാന്‍വാപി പള്ളിയുടെ തെക്കെ നിലവറയില്‍ ഹിന്ദു ആചാരപ്രകാരമുള്ള പൂജ തുടങ്ങി. മുപ്പത് വര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ ആചാരമാണ് പുനരാരംഭിച്ചത്.
അതേസമയം വാരാണസി കോടതിയുടെ ഉത്തരവിനെതിരെ പള്ളി കമ്മിറ്റിയായ അന്‍ജുമാന്‍ ഇന്‍സാമിയ മസ്ജിദ് കമ്മിറ്റി അടിയന്തിരമായി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് മസ്ജിദ് കമ്മിറ്റി അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്.

ജനുവരി 31-ലെ ഉത്തരവിന്റെ മറവില്‍ പ്രാദേശിക ഭരണകൂടം അതീവ തിടുക്കത്തില്‍ നിലവറയുടെ ഗ്രില്‍ മുറിച്ചു മാറ്റി അകത്ത് പൂജ നടത്താന്‍ സൗകര്യം ഒരുക്കിയിരിക്കയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ട്രയല്‍കോടതി ഒരാഴ്ചയ്ക്കകം നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ച കാര്യം ഒറ്റ രാത്രി കൊണ്ട് നടപ്പാക്കിയ നടപടി കോടതിയുടെ അന്തസ്സിനെ ഇടിച്ചു താഴ്ത്തുന്ന ഒന്നാണെന്നും വിശദീകരിക്കുന്നു. രാത്രിയുടെ മറവില്‍ ധൃതിയില്‍ നടപ്പാക്കിയ നടപടി ഭരണകൂടം പരാതിക്കാരുമായി ഒത്തുകളിച്ചതിന്റെ ഫലമാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick