ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ജർമ്മനി നടത്തിയ പരാമർശത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം. കെജ്രിവാളിന് ന്യായമായ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് വിശ്വസിക്കുന്നു എന്നായിരുന്നു ജര്‍മ്മനിയുടെ പ്രതികരണം. അറസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ജർമ്മൻ വിദേശകാര്യ മന്ത്രാലയ വക്താവ് നിരപരാധിത്വം അനുമാനിക്കുന്നത് നിയമവാഴ്ചയുടെ കേന്ദ്ര ഘടകമാണെന്നും അത് അരവിന്ദ് കെജ്രിവാളിന് ബാധകമാണെന്നും അഭിപ്രായപ്പെടുകയായിരുന്നു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജർമ്മൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജോർജ് എൻസ്വീലറെ ശനിയാഴ്ച നേരിട്ട് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇത്തരം പരാമർശങ്ങൾ നമ്മുടെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി ഇന്ത്യ കാണുന്നുവെന്ന് മുതിർന്ന ജർമ്മൻ നയതന്ത്രജ്ഞനോട് ഇന്ത്യ പ്രതികരിച്ചു.
![thepoliticaleditor](https://thepoliticaleditor.com/wp-content/uploads/2024/02/politics.jpg)
“നിയമവാഴ്ചയുള്ള ഊർജ്ജസ്വലവും ശക്തവുമായ ജനാധിപത്യമാണ് ഇന്ത്യ. രാജ്യത്തെ എല്ലാ കേസുകളിലെയും പോലെ ഈ വിഷയത്തിലും നിയമം അതിൻ്റേതായ വഴി സ്വീകരിക്കും. ഈ വിഷയത്തിൽ ജർമ്മനി നടത്തിയ പക്ഷപാതപരമായ അനുമാനങ്ങൾ ഏറ്റവും അനാവശ്യമാണ് ”– വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.