Categories
latest news

തമിഴകത്ത് പുതിയ രാഷ്ട്രീയ താരോദയം….ഇളയ ദളപതി പാര്‍ടി പ്രഖ്യാപിച്ചു

പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഞങ്ങൾ മത്സരിക്കുന്നില്ല, ഒരു പാർട്ടിക്കും പിന്തുണയുമില്ല

Spread the love

തമിഴകത്ത് ഒരു രാഷ്ട്രീയ താരോദയം കൂടി. യുവജനതയുടെ ഹരമായ ഇളയ ദളപതി വിജയ് രാഷ്ട്രീയത്തിലേക്ക്. പാര്‍ടിയുടെ പേര് പ്രഖ്യാപിച്ചുകൊണ്ട് വിജയ് തന്റെ മറ്റൊരു ജീവിതത്തിന് സമാരംഭം കുറിച്ചിരിക്കുന്നു. ‘തമിഴക വെട്രി കഴകം’ എന്നാണ് പാർട്ടിയുടെ പേര്. നേരത്തെ തന്നെ പ്രവർത്തിച്ചു വരുന്ന സെമി-ഫാൻസ്‌ സംഘടനയായ “വിജയ് മക്കൾ ഇയക്കം” ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡൽഹിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഓഫിസിലെത്തി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. പാർട്ടി അംഗങ്ങൾ സംസ്ഥാന വ്യാപകമായി വൻ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

അതേസമയം, ഇതുവരെ കരാറായിരിക്കുന്ന സിനിമകൾ പൂർത്തിയാക്കിയശേഷം അഭിനയം ഉപേക്ഷിക്കുമെന്നു വിജയ് പുറത്തുവിട്ട കത്തിൽ പറയുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരത്തിനിറങ്ങും. ജാതിമത ഭിന്നതയും അഴിമതിയും നിലനിൽക്കുന്ന അവസ്ഥയെ പൂർണമായും തന്റെ പാർട്ടി ഇല്ലാതാക്കുമെന്നും വിജയ് വ്യക്തമാക്കി.

thepoliticaleditor

വിജയ്‌യുടെ കത്തിൽ നിന്നും :

‘‘വിജ് മക്കൾ ഇയക്കം നിരവധി ക്ഷേമ പദ്ധതികളും സാമൂഹിക സേവനങ്ങളും ദുരിതാശ്വാസ സഹായങ്ങളും വർഷങ്ങളായി സംഘടനയുടെ കഴിവിൻ്റെ പരമാവധി ചെയ്തു വരുന്നുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. എന്നിരുന്നാലും, ഒരു സന്നദ്ധ സംഘടനയ്ക്ക് സമ്പൂർണ്ണ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത് അസാധ്യമാണ്. അതിന് സംഘടനയ്ക്ക് രാഷ്ട്രീയ ശക്തി ആവശ്യമാണ്.

നിലവിലെ രാഷ്ട്രീയ സാഹചര്യം നിങ്ങൾക്കെല്ലാവർക്കും അറിയാം. ഭരണപരമായ കെടുകാര്യസ്ഥതയും കുത്തഴിഞ്ഞ രാഷ്ട്രീയ സംസ്കാരവും ഒരു വശത്ത്. ജാതിയുടെയും മതത്തിൻ്റെയും അടിസ്ഥാനത്തിൽ നമ്മുടെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന `വിഭജന രാഷ്ട്രീയ സംസ്കാരം´ മറുവശത്ത്. ഇതൊക്കെ നമ്മുടെ ഐക്യത്തിനും പുരോഗതിക്കും തടസ്സമാണ്. നിസ്വാർത്ഥവും സുതാര്യവും ജാതിരഹിതവും ദീർഘവീക്ഷണമുള്ളതും കൈക്കൂലി രഹിതവും അഴിമതിരഹിതവുമായ കാര്യക്ഷമമായ ഭരണത്തിലേക്ക് നയിക്കാൻ കഴിയുന്ന അടിസ്ഥാനപരമായ ഒരു രാഷ്ട്രീയ മാറ്റത്തിനായി ഏവരും, പ്രത്യേകിച്ച് തമിഴ്നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നു എന്നുള്ളത് ഒരു വസ്തുതയാണ്.

തമിഴക വെട്രി കഴകം എന്ന ഞങ്ങളുടെ പാർട്ടി രജിസ്റ്റർ ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന് ഇന്ന് അപേക്ഷ നൽകി. 2026ലെ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് ജനങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റം കൊണ്ടുവരാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. രാഷ്ട്രീയം ഒരിക്കലും എനിക്ക് മറ്റൊരു തൊഴിലല്ല. അത് ജനങ്ങൾക്കു വേണ്ടിയുള്ള പുണ്യമായ പ്രവർത്തിയാണ്. കാലങ്ങളായി ഞാൻ അതിലേക്ക് വരാനുള്ള തയാറെടുപ്പിലായിരുന്നു. രാഷ്ട്രീയം എനിക്കൊരു ഹോബിയല്ല. അതെന്റെ അഗാധമായ ആഗ്രഹമാണ്. പൂർണമായി എനിക്ക് അതിലേക്ക് ഇഴുകിച്ചേരണം.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് നിങ്ങൾക്കെല്ലാം അറിവുള്ളതാണ്. ഭരണപരമായ കെടുകാര്യസ്ഥതയും ദുഷിച്ച രാഷ്ട്രീയ സംസ്കാരവും ഒരു വശത്തും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്ട്രീയ സംസ്കാരം മറു വശത്തും. നിസ്വാർത്ഥവും സുതാര്യവും ജാതിരഹിതവും ദീർഘവീക്ഷണമുള്ളതും അഴിമതി രഹിതവും കാര്യക്ഷമവുമായ ഭരണത്തിലേക്ക് നയിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ മാറ്റത്തിനായി തമിഴ്‌നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നു.”

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick