Categories
latest news

ഹേമന്ത് സോറനെ ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു… ഗവര്‍ണര്‍ക്ക് ‘മെല്ലെപ്പോക്ക്’

എന്‍ഫോഴ്‌സ്‌മെന്റ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത മുന്‍ ജാര്‍ഖണ്ഡ്അ മുഖ്യമന്ത്രി ഹേമന്ത് സോറനെ ഒരു ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പത്ത് ദിവസത്തേക്കാണ് ഇ.ഡി. കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വാദം കേട്ട ശേഷം വെള്ളിയാഴ്ച വരെ കസ്റ്റഡിയില്‍ വിട്ട പി.എം.എല്‍.എ. കോടതി കൂടുതല്‍ വാദം കേള്‍ക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

തിനിടെ, ജാർഖണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ഗവർണർ സിപി രാധാകൃഷ്ണൻ ഇന്ന് വൈകിട്ട് സഖ്യകക്ഷി നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്താൻ സമ്മതിച്ചു. വൈകിട്ട് 5.30ന് എംഎൽഎമാരെ കാണാൻ ഗവർണർ സമയം അനുവദിച്ചിട്ടുണ്ട്.

thepoliticaleditor

ബുധനാഴ്ച രാത്രി വൈകി, സംസ്ഥാന ഗതാഗത മന്ത്രിയും മുഖ്യമന്ത്രിയുടെ വിശ്വസ്തനുമായ ചംപയ്‌ സോറൻ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു, എന്നാൽ നിയമസാധുതകൾ പരിഗണിച്ച് മാത്രം അവരുടെ നിർദ്ദേശം കേൾക്കാമെന്ന് പറഞ്ഞ ഗവർണർ കൂടുതൽ സമയം തേടുകയായിരുന്നു. പുതിയ സർക്കാർ രൂപീകരിക്കാൻ ഗവര്‍ണര്‍ ഉടനടി താല്‍പര്യം കാണിക്കാത്തത്‌
കാണിക്കാത്തത് ജെഎംഎം-കോൺഗ്രസ് ക്യാമ്പിൽ ചില ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്.

ജെഎംഎം, കോൺഗ്രസ്, ആർജെഡി എന്നിവയുടെ ഭരണസഖ്യത്തിന് യഥാക്രമം 29, 17, ഒന്ന് എന്നിങ്ങനെ അംഗ സംഖ്യ ഉണ്ട് . ബി.ജെ.പി.ക്ക് 26ഉം എ.ജെ.എസ്.യു.ക്ക് മൂന്ന്. സി.പി.ഐ.(എം.എൽ.), എൻ.സി.പി (എ.പി.) എന്നിവർക്ക് ഓരോ എം.എൽ.എ.യും രണ്ട് സ്വതന്ത്രരുമാണുള്ളത്.

ഗവർണർക്ക് കൂടുതൽ വഴികൾ ഇല്ല

സോറൻ രാജിവെച്ച് ഒരു ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രി ഇല്ലാതെ ജാർഖണ്ഡ് തുടരുമ്പോൾ ഗവർണർ സിപി രാധാകൃഷ്ണനി ലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. 81 അംഗ സഭയിൽ 48 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെടുന്ന ജെഎംഎം-കോൺഗ്രസ് സഖ്യ അംഗങ്ങളെ ഇന്ന് ഗവർണർ കാണും.

മുഖ്യമന്ത്രിയെ നിയമിക്കാൻ ഭരണഘടനാപരമായ അധികാരം എങ്ങനെ ഉപയോഗിക്കാമെന്ന കാര്യത്തിൽ രാജ്ഭവന് വിവേചനാധികാരമില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 164(1) പ്രകാരം, “മുഖ്യമന്ത്രിയെ ഗവർണറും മറ്റ് മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണറും നിയമിക്കും എന്നാണ് പറയുന്നത്.

ജെഎംഎം അതിൻ്റെ നിയമസഭാ കക്ഷി നേതാവായി ചംപയ് സോറൻ്റെ പേര് മുന്നോട്ട് വച്ച സാഹചര്യത്തിൽ, ഭൂരിപക്ഷത്തിന് ആവശ്യമായ സംഖ്യയുണ്ടെന്ന് ഗവർണ്ണർ ബോധ്യപ്പെടണം.. അതിനുശേഷം, ഗവർണർ നിയുക്ത മുഖ്യമന്ത്രിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുകയും സത്യപ്രതിജ്ഞ നടത്തുകയും വേണം.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick